കോപ ദിനം; പലസ്തീന്‍ പ്രതിഷേധത്തില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ബെത്‌ലെഹെം: ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. ഇസ്രായേല്‍ സൈന്യം നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തിലും റബ്ബര്‍ ബുള്ളറ്റ് പ്രയോഗത്തിലുമായി കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഫലസ്തീനികള്‍ കോപദിനാചരണം തുര്‍ന്ന വ്യാഴാഴ്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി തെരുവുകള്‍ കീഴടക്കിയത്. യു.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫലസ്തീനികള്‍ പണിമുടക്കും നടത്തുകയുണ്ടായി.

palestine

ഇതുവരെ പ്രതിഷേധവുമായി തെരുവിലറങ്ങാത്തവര്‍ അടക്കം ഇത്തവണ പ്രതിഷേധവുമായി രംഗത്തെത്തിയതായി ബെത്‌ലെഹേമില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത റബീ അല്‍സോസ് അല്‍ജസീറയോട് പറഞ്ഞു. ജെറൂസലേം അവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇവിടെ ചെറിയ കുട്ടികള്‍ക്ക് പോലും ജെറൂസലേം എന്നാല്‍ എല്ലാമാണ്. അമേരിക്ക വലിയ അബദ്ധമാണ് കാണിച്ചിരിക്കുന്നതെന്നും 32കാരനായ റബീ അഭിപ്രായപ്പെട്ടു. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് 7.5 ലക്ഷത്തിലേറെ ഫലസ്തീനികളെ പുറത്താക്കിക്കൊണ്ട് പടിഞ്ഞാറന്‍ ജെറൂസലേം ഇസ്രായേല്‍ കൈയടക്കിയത്. പിന്നീട് 1967ലുണ്ടായ യുദ്ധത്തില്‍ കിഴക്കന്‍ ജെറൂസലേമിന്റെ ചില ഭാഗങ്ങളും ഇസ്രായേല്‍ പിടിച്ചെടുത്തെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം വേണമെന്നാണ് ഫലസ്തീനികളുടെ വാദം.

ദുബായില്‍ ആയുധം കൈവശം വച്ചാല്‍ പിഴ 30,000 ദിര്‍ഹം വരെ

അമേരിക്കയുടെ തീരുമാനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്തോഷം രേഖപ്പെടുത്തുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തുവെങ്കിലും കോപദിനങ്ങള്‍ ആതരിക്കാനായിരുന്നു ഫലസ്തീന്‍ ജനതയോടുള്ള നേതാക്കളുടെ ആഹ്വാനം. ജെറൂസലേമിനു വേണ്ടി അന്ത്യം വരെ പോരാടാനും സ്വയം സമര്‍പ്പിക്കാനും തങ്ങള്‍ തയ്യാറാണെന്ന് ബെത്‌ലെഹേമിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത 15കാരന്‍ റംസി പറഞ്ഞു. ട്രംപിന്റെ തീരുമാനത്തിലൂടെ അമേരിക്ക ഇസ്രായേലിനൊപ്പമാണെന്ന് തെളിയിച്ചതായും റംസി അഭിപ്രായപ്പെട്ടു.

English summary
Hundreds of Palestinians marched through Bethlehem

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്