ഖത്തര്‍-യുഎഇ ഭായി ഭായി; ദുബായിലെ അംബരചുംബികള്‍ വെട്ടിത്തിളങ്ങും, കാരണം ഇതാണ്!!

  • Written By:
Subscribe to Oneindia Malayalam

ദോഹ: നയതന്ത്ര പ്രശ്‌നങ്ങള്‍ വേറെ, വ്യാപാരം വേറെ എന്ന നിലപാടിലാണ് ഖത്തര്‍. ഖത്തറിനെതിരേ നയതന്ത്ര യുദ്ധവും ഉപരോധവും പ്രഖ്യാപിച്ച ജിസിസി രാജ്യങ്ങളില്‍ യുഎഇയുമുണ്ട്. എന്നാല്‍ യുഎഇയുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഖത്തര്‍ പറയുന്നു.

ഖത്തര്‍ യുഎഇക്ക് നല്‍കുന്ന പ്രകൃതി വാതകം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയം സിഇഒ സഅദ് അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഹോദര രാഷ്ട്രം

സഹോദര രാഷ്ട്രം

പ്രതിദിനം 200 കോടി ക്യൂബിക് ഫീറ്റ് പ്രകൃതി വാതകം നല്‍കാമെന്നാണ് ഖത്തറും യുഎഇയും തമ്മിലുണ്ടാക്കിയ കരാര്‍. ഖത്തര്‍ ഒരിക്കലും സഹോദര രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്ന അവശ്യ വസ്തുക്കള്‍ നിര്‍ത്തി വയ്ക്കില്ലെന്നും സഅദ് പറഞ്ഞു.

ജനങ്ങള്‍ പ്രയാസപ്പെടും

ജനങ്ങള്‍ പ്രയാസപ്പെടും

തങ്ങള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കെ വേണമെങ്കില്‍ യുഎഇക്ക് നല്‍കുന്ന വാതകം തടഞ്ഞുവയ്ക്കാം. പക്ഷേ ഖത്തര്‍ അങ്ങനെ ചെയ്താല്‍ യുഎഇയിലെ ജനങ്ങള്‍ പ്രയാസപ്പെടും. അവര്‍ ഞങ്ങളുടെ സഹോദരന്‍മാരാണ്. അവരെ ബുദ്ധിമിട്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സഅദ് പറഞ്ഞു.

യുഎഇ രക്ഷപ്പെട്ടു

യുഎഇ രക്ഷപ്പെട്ടു

ഖത്തറിന്റെ വടക്കന്‍ പ്രകൃതി വാതക പാടങ്ങളില്‍ നിന്നു ഉല്‍പ്പാദിപ്പിക്കുന്ന വാതകം യുഎഇയിലേക്കും ഒമാനിലേക്കും ഖത്തര്‍ കയറ്റി അയക്കുന്നുണ്ട്. ഇതിനായി 364 കിലോമീറ്റര്‍ ദൂരത്തില്‍ ഡോള്‍ഫിന്‍ വാതകകുഴല്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കുഴലിന്റെ പ്രവര്‍ത്തനം ഖത്തര്‍ അവസാനിപ്പിച്ചാല്‍ കനത്ത തിരിച്ചടി നേരിടുക യുഎഇക്കായിരിക്കും.

വാതകം തടയരുത്

വാതകം തടയരുത്

ഖത്തര്‍ വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്നാണ് കരുതുന്നതെന്ന് കഴിഞ്ഞ ദിവസം ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പിന്റെ സിഇഒ അഭിപ്രായപ്പെട്ടിരുന്നു. നയതന്ത്ര ബന്ധം വഷളായതിനാല്‍ പ്രകൃതി വാതകം അയക്കുന്നത് തടയരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

ഖത്തറില്ലെങ്കില്‍ യുഎഇ ഇല്ല

ഖത്തറില്ലെങ്കില്‍ യുഎഇ ഇല്ല

ഖത്തറില്ലെങ്കില്‍ യുഎഇ ഇല്ലെന്നതാണ് വസ്തുത. യുഎഇയിലെ വൈദ്യുത മേഖല ഖത്തറിലെ വാതകത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. യുഎഇ വൈദ്യുതിയുടെ പകുതിയും ഇറക്കുമതി ചെയ്യുന്നതാണ്. അതാവട്ടൈ, കൂടുതലും ഖത്തറില്‍ നിന്നും. ഗള്‍ഫ് മേഖലയിലെ പുതിയ വിവാദങ്ങള്‍ ദുബായിലെ കൂറ്റന്‍ കെട്ടിടങ്ങളെ ഇരുട്ടിലാക്കുമെന്നായിരുന്നു നിഗമനം. ഖത്തറിന്റെ വിശദീകരണത്തോടെ ഇക്കാര്യത്തിലുള്ള ആശങ്ക ഒഴിഞ്ഞു.

ഖത്തറിലെ പ്രകൃതി വാതകം

ഖത്തറിലെ പ്രകൃതി വാതകം

യുഎഇയില്‍ ഏറ്റവും വലിയ കെട്ടിടങ്ങളുള്ളതും ജനങ്ങള്‍ താമസിക്കുന്നതുമായ നഗരമാണ് ദുബായ്. ഇവിടേക്ക് ആവശ്യമായ വൈദ്യുതിയുടെ പകുതിയും എത്തുന്നത് ഖത്തറില്‍ നിന്നാണ്. കാരണം ഖത്തറിലെ പ്രകൃതി വാതകമാണ് ദുബായിയെ പ്രകാശപൂരിതമാക്കുന്നത്.

പ്രതിദിനം 200 കോടി ക്യൂബിക് അടി

പ്രതിദിനം 200 കോടി ക്യൂബിക് അടി

യുഎഇയിലേക്ക് ഖത്തറില്‍ നിന്നു കടലിനടിയിലൂടെ സ്ഥാപിച്ച വാതക കുഴല്‍ വഴി പ്രതിദിനം 200 കോടി ക്യൂബിക് അടി പ്രകൃതി വാതകമാണ് എത്തുന്നത്. 364 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച ഈ കുഴല്‍ വഴി തന്നെയാണ് ഒമാനിലേക്കും പ്രകൃതി വാതകം എത്തുന്നത്.

വടക്കന്‍ വാതക പാടങ്ങള്‍

വടക്കന്‍ വാതക പാടങ്ങള്‍

ഖത്തറിന്റെ വടക്കന്‍ വാതക പാടങ്ങളില്‍ നിന്നുള്ള വാതകം സംസ്‌കരിച്ചാണ് വൈദ്യുതിക്കാവശ്യമായ ഇന്ധനം തയ്യാറാക്കുന്നത്. പിന്നീട് ഈ സംസ്‌കരിച്ചെടുത്തവ അബൂദാബിയിലെ തവീലാ ടെര്‍മിനലിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഇതാണ് ദുബായിലെ സിംഹഭാഗങ്ങളിലും എത്തുന്നത്.

ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡ്

ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡ്

അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയാണ് ഖത്തറില്‍ നിന്നെത്തുന്ന വാതക കുഴലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കും ഓക്‌സിഡെന്റല്‍ പെട്രോളിയം കോര്‍പിനും ടോട്ടല്‍ എസ്എക്കും ഓഹരിയുള്ള സംരഭമാണിത്. മുബാദലയ്ക്ക് 51 ശതമാനം ഓഹരിയാണുള്ളത്. ബാക്കിയുള്ളവര്‍ക്ക് 24.5 ശതമാനം വീതവും.

യുഎഇ ഇളവ് പ്രഖ്യാപിച്ചു

യുഎഇ ഇളവ് പ്രഖ്യാപിച്ചു

നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഇതുവരെ പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ഖത്തറില്‍ നിന്നു വാതകമെത്തുന്നത് ഇപ്പോഴും തുടരുന്നുണ്ട്. യുഎഇയിലേക്ക് മാത്രമല്ല, ഒമാനിലേക്കും. ഖത്തറിനെതിരേ ഒമാന്‍ നടപടി സ്വീകരിച്ചിട്ടില്ല. അതിന് കാരണം ഈ വാതക കുഴലാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, വാതക ടാങ്കറുകള്‍ക്കുള്ള നിരോധനത്തില്‍ യുഎഇ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഖത്തറില്‍ നിന്നുള്ള പ്രകൃതി വാതകം പ്രതീക്ഷിച്ചാണെന്നാണ് വ്യക്തമാക്കുന്നത്.

English summary
Qatar will not cut gas supplies to the United Arab Emirates despite a diplomatic dispute between the two nations, the chief executive of the state-run Qatar Petroleum has told Al Jazeera.
Please Wait while comments are loading...