2022 ഫിഫ ലോകകപ്പ്: സുരക്ഷയ്ക്കായി ഖത്തര്‍ ഒഴുക്കുന്നത് കോടികള്‍

  • Posted By: Desk
Subscribe to Oneindia Malayalam

ദോഹ: 2022ല്‍ ഖത്തറില്‍ വച്ച് നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ അന്തിമഘട്ട ഒരുക്കത്തിലാണ് ഭരണകൂടമിപ്പോള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഏറെക്കുറെ ഒരുങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ഫുട്‌ബോള്‍ ടീമുകളുടെയും പതിനായിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഖത്തര്‍ അധികൃതര്‍ വ്യാപൃതരായിരിക്കുന്നത്.

ദുബായ് ഭരണാധികാരിയുടെ 'മകൾ' ഒളിച്ചോടി? മൂന്ന് വർഷം തടവിലിട്ടുവെന്ന്, മയക്കുമരുന്ന് കുത്തിവച്ചെന്നും

ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പോലിസ് സംഘടന (ഇന്റര്‍പോള്‍), ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട് സെക്യൂരിറ്റി എന്നിവയുമായി ഇതിനകം കരാറുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇവരുടെ മുന്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും പുതിയ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാനും ലക്ഷ്യമിട്ടാണിത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഏജന്‍സികളുമായുള്ള ചര്‍ച്ചകളും അവരുമായി സഹകരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

 fifa

നാറ്റോ സൈനിക സഖ്യവുമായി ഖത്തര്‍ സഹകരണ കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചത് ലോകകപ്പ് സുരക്ഷ മുന്നില്‍ക്കണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം പഴുതടച്ച സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ലോകകപ്പിനായി 220 ബില്യന്‍ ഡോളറാണ് ഖത്തര്‍ ലോകകപ്പിനായി ചെലവഴിക്കുന്നത്. 2014ലെ ലോകകപ്പിന് ബ്രസീല്‍ ചെലവഴിച്ചത് 11.63 ബില്യനും 2010ല്‍ ദക്ഷിണാഫ്രിക്ക ചെലവാക്കിയത് 3.5 ബില്യനുമായിരുന്നു.

ഖത്തര്‍ ലോകകപ്പിനെതിരേ തുടക്കത്തില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഫുട്‌ബോള്‍ മാമാങ്കം ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികവോടെ നടത്താന്‍ ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. 2010 ഡിസംബറില്‍ ഫിഫയില്‍ നിന്ന് ഖത്തറിന് അനുമതി ലഭിച്ചതു മുതല്‍ തുടങ്ങിയതാണ് ഖത്തറില്‍ നിന്ന് അത് മാറ്റാനുള്ള ശ്രമങ്ങളും. എതിര്‍പ്പുമായി ചില ശക്തികള്‍ രംഗത്തുള്ള പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുകയെന്ന ഏറ്റവും പ്രധാനമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം കാണുന്നുവെന്നതിന്റെ സൂചനയാണ് പുതിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍. കഴിഞ്ഞ ജൂണില്‍ നാല് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോകകപ്പിനായുള്ള ഒരുക്കങ്ങളെ അത് ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പോലീസ് ജീപ്പിലെ മരണം.. മധുവിന്റെ കൊലപാതകത്തിൽ ദുരൂഹത.. ചുരുളഴിക്കാൻ ജുഡീഷ്യൽ അന്വേഷണം!

ഓള്‍ ഇന്ത്യ റേഡിയോയെ വെട്ടിച്ചു, രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആര്‍എസ്എസിന്റെ സാന്നിധ്യം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
By some estimates, the 2022 FIFA World Cup in Qatar is going to cost the tiny Gulf nation approximately US $220 billion. This is about 60 times the $3.5 billion that South Africa spent on the 2010 edition. The 2014 World Cup in Brazil roughly cost $11.63 billion

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്