അബുദാബി ആകാശം തട്ടും; റീം ടവര്‍ ഒരുങ്ങുന്നു

  • Written By:
Subscribe to Oneindia Malayalam

അബൂദാബി: ആകാശം തട്ടുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ കാണാന്‍ ദുബായില്‍ പോകണം. യുഎഇ തലസ്ഥാനമായ അബൂദാബിയും ഒട്ടും മോശമല്ല. അംബര ചുംബികളുടെ നാട് എന്ന വിശേഷണത്തിന് അരക്കെട്ടുറപ്പിക്കുകയാണ് അബൂദാബി. സൂപ്പര്‍ ലക്ഷ്വറി കെട്ടിടമാമയ റീം ടവര്‍ തലസ്ഥാനത്ത് ഒരുങ്ങുകയാണ്.

23

മറീന സ്‌ക്വയറിന്റെ വടക്കുകിഴക്ക് ഭാഗത്തായി വരുന്ന ഈ കെട്ടിടത്തിന് 44 നിലകളാണുണ്ടാകുക. 12 ലക്ഷം ചതുരശ്ര മീറ്ററിലാണ് കെട്ടിടം ഒരുങ്ങുന്നത്.

ജാപ്പനീസ് വാസ്തുവിദ്യാ കമ്പനിയായ നിക്കെന്‍ സെക്കെയ്, യുഎഇയിലെ എന്‍ബിസി എന്നിവ സംയുക്തമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 172 മീറ്ററായിരിക്കും കെട്ടിടത്തിന്റെ ഉയരം.

500 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ടാകും. 335 അപ്പാര്‍ട്ട്‌മെന്റുകളും ഇതിലുണ്ടാകും. ജിംനേഷ്യം, സ്വിമ്മിങ് സോണ്‍, കിഡ്‌സ് പൂള്‍, വാട്ടര്‍ ഡെക്ക്, ഗാര്‍ഡന്‍ സോണ്‍ എന്നിവയെല്ലാം റീം ടവറിനെ ആകര്‍ഷകമാക്കും.

നിക്കെന്‍ ഗ്രൂപ്പ് പുതിയ ടവറിന്റെ നിര്‍മാണം ഏറ്റെടുത്തത് വളരെ ആവേശത്തോടെയാണ്. അത്യാകര്‍ഷകമാണ് ഇവര്‍ മുമ്പ് നിര്‍മിച്ച കെട്ടിടങ്ങളെല്ലാം. അതുകൊണ്ടു തന്നെ റീം ടവറും ഒട്ടും മോശമാകില്ല. ഒരുപക്ഷേ, അബൂദാബി കൂടുതല്‍ അറിയപ്പെടുക ചിലപ്പോള്‍ ഈ കെട്ടിടത്തിന്റെ പേരിലാകുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Reem Tower in Abudhabi to become reality

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്