ഇർമ ചുഴലിക്കാറ്റ്; സർക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷയെന്ന് ട്രംപ്
കോസ്റ്റ് ഗാര്‍ഡും, മറ്റ് അടിയന്തര സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
വാഷിങ്ടൺ: ചുഴലിക്കാറ്റിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇർമ ഫ്ളേറിഡ തീരത്ത് വരുത്തിയ നാശനാഷ്ടം വലുതാണ്. എന്നാൽ ഇവിടത്തെ ജനങ്ങളുടെ ജീവനാണ് ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യംമെന്നും ട്രംപ് പറഞ്ഞു. ഉടൻ തന്നെ പ്രദേശം സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു.

യു.എസിലെ പ്യൂര്‍ട്ടോ റൈസോ ഭാഗത്തെ ദുരന്ത കേന്ദ്രമായി ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതോടൊപ്പം ദുരന്ത നിവാരണ ഫണ്ട് വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. കരീബിയന്‍ തീരങ്ങളില്‍ നാശം വിതച്ചതിനു ശേഷം അമേരിക്കയില്‍ സംഹാര ശേഷിയുമായി എത്തിയ ഇര്‍മ ചുഴലിക്കാറ്റിന്റെ ശക്തമായി വീശുകയാണ്.ഫ്‌ളോറിഡയുടെ തീരപ്രദേശത്തു നിന്നും 5 മില്യന്‍ ആളുകളോട് ഒഴിഞ്ഞു പോകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications