മോസ്ക്കോ: എതിരാളികളില്ലാതെ വ്ലാഡിമാർ പുടിൻ വീണ്ടും റഷ്യൻ പ്രസിഡന്റാകും. പുടിനെതിരെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ യുവ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ക്രിമിനൽ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന്റെ പേരിലാണ് നവൽനിക്കിനെതിരെയുള്ള നടപടി. ഈ അവസരത്തിൽ പുട്ടിൻ എതിരാളികളില്ലാതാകും.
യുഎസിനും ഗ്വാട്ടിമാലക്കും പിന്നാലെ പത്തു രാജ്യങ്ങളുടെ എംബസികൾ കൂടി ജെറുസലേമിലേയ്ക്ക് !
പുടിനെതിരെ സമരങ്ങൾ നടത്തിയതിനാലാണ് നവൽകിയ്ക്കെതിരെ ക്രിമിനൽ കുറ്റം ചുമർത്തി ശിക്ഷിച്ചത്. രാജ്യത്ത് ഭരണ തകർച്ചയും അഴിമതിയും പെരുകുന്നുവെന്ന് ആരോപിച്ച് പുട്ടിനെതിരെ നവൽനിക്ക് രംഗത്തെത്തിയിരുന്നു. അഭിഭാഷകനും സാമ്പത്തിക വിദഗ്ദനുമായ നവൽനിക്ക് ഇന്റർനെറ്റിലൂടെ പുട്ടിൻ വിരുദ്ധ പ്രചാരണവും നടത്തിയിരുന്നു.
യുഎസിനും ഗ്വാട്ടിമാലക്കും പിന്നാലെ പത്തു രാജ്യങ്ങളുടെ എംബസികൾ കൂടി ജെറുസലേമിലേയ്ക്ക് !
2018 മാർച്ചിൽ നടക്കാൻ പോകുന്ന റഷ്യൻ തിരഞ്ഞെടുപ്പിൽ പുടിനെതിരെ മത്സരിക്കാൻ നവൽനിക്ക് എത്തിയത് ജനശ്രദ്ധയേറെ ആകർഷിച്ചിരുന്നു. അതെസമയം നവൽനിക്കിന്റെ സ്ഥാനാർഥിത്വത്തെ അംഗീകരിച്ചിരുന്നെങ്കിലും അഭിപ്രായ സർവെ ഫലങ്ങൾ പുടിനു അനുകൂലമാണ്. വീണ്ടും അധികാരത്തിലേക്കു വഴി തുറന്നതോടെ, റഷ്യയില്‍ ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കാലം അധികാരത്തിലിരുന്ന നേതാവാകും വ്ലാഡിമർ പുടിന്‍.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!