കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ വാഗ അതിര്‍ത്തിയില്‍ ചാവേര്‍ ആക്രമണം: 55 പേര്‍ മരിച്ചു

  • By Aswathi
Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യാ - പാക് അതിര്‍ത്തിയിലെ വാഗാ പോസ്റ്റില്‍ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 55 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സംഭവം ചാവേര്‍ ബോംബ് ആക്രമണമാണെന്ന് പഞ്ചാബ് പ്രവിശ്യയിലെ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരുടെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പതാകതാഴ്ത്തല്‍ ചടങ്ങിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം പതാകതാഴ്ത്തല്‍ ചടങ്ങിനുശേഷം സന്ദര്‍ശകര്‍ പിരിഞ്ഞുപോകവേയാണു സ്‌ഫോടനം ഉണ്ടായത്. ഇന്ത്യയിലെ അമൃത്‌സറും പാക്കിസ്ഥാനിലെ ലാഹോറും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലെ അതിര്‍ത്തി പോസ്റ്റാണു വാഗാ. ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും പാക് റേഞ്ചേഴ്‌സും ഇരുരാജ്യങ്ങളുടെയും പതാകകള്‍ താഴ്ത്തുന്ന ചടങ്ങിനു സാക്ഷികളാകാന്‍ വൈകുന്നേരങ്ങളില്‍ വാഗാ അതിര്‍ത്തിയില്‍ വന്‍ജനക്കൂട്ടം എത്താറുണ്ട്.

several-killed-suicide-blast-on-pakistani-side-wagah-border

അതിര്‍ത്തിയില്‍ ഇരുവശത്തും അണിനിരക്കുന്ന കാണികള്‍ ഇരുരാജ്യങ്ങളുടെയും മുദ്രാവാക്യങ്ങള്‍ മുഴക്കി ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെയാണു പതാകതാഴ്ത്തല്‍ നടത്തുക. പതാകതാഴ്ത്തല്‍ ചടങ്ങിനുശേഷം കാണികള്‍ മടങ്ങവേ ഗ്രൗണ്ടിലെ പുറത്തേക്കുള്ള ഗേറ്റിനു സമീപത്താണു ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചതെന്നു പാക് പഞ്ചാബ് പോലീസ് ഐജി മുഷ്താഖ് സുഖേര പറഞ്ഞു. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളും കടകളും ഹോട്ടലുകളുമെല്ലാം തകര്‍ന്നു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരെ ശുശ്രൂഷിക്കാന്‍ ലാഹോറിലെ ആശുപത്രികളില്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍വൃത്തം അറിയിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടി.

English summary
At least 55 people were killed and more than 150 injured in a lethal suicide attack on the Pakistan side of Wagah border, the only road crossing between Amritsar and Lahore, minutes after the flag lowering ceremony on Sunday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X