കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാറില്‍ ചാവേര്‍ ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ലക്ഷ്യം വെച്ചത് ക്രിസ്ത്യാനികളെ!!!

  • By Sandra
Google Oneindia Malayalam News

പെഷവാര്‍: പാകിസ്താനിലെ പെഷവാറിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു പാക് പൗരനും നാല് ഭീകകരുമാണ് കൊല്ലപ്പെട്ടത്. പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. എല്ലാ ഭീകരരെയും വകവരുത്തിയതായും സ്ഥലത്ത് വീണ്ടും സുരക്ഷാ സേന പരിശോധന നടത്തുന്നതായും പാക് ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അസിം ബജ് വ വ്യക്തമാക്കി.

സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഭീകരരില്‍ രണ്ട് പേര്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചും രണ്ട് പേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. പാക്-അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വാര്‍സാക് ഡാമിലാണ് ആക്രമണമുണ്ടായ ക്രിസ്ത്യന്‍ കോളനി സ്ഥിതി ചെയ്യുന്നത്. കേഡറ്റ് ട്രെനിംഗ് കോളേജ്, ആര്‍മി പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്ക് സമീപത്താണ് ക്രിസ്ത്യന്‍ കോളനിയുടെ സ്ഥാനം.

peshawar

ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ സുരക്ഷാ സേനയ്ക്ക് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രദേശത്ത് കടുത്ത സ്വാധീനമുള്ള തെഹരീക് ഇ താലിബാന്‍, ജമാഅത്തുല്‍ അഹ് റാര്‍ എന്നീ ഭീകര സംഘടനകള്‍ക്ക് ആമ്രണത്തിന് പിന്നില്‍ പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെഷവാര്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. 2014ല്‍ പെഷവാറിലെ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 150 പേരാണ് കൊല്ലപ്പെട്ടത്.

English summary
Four suicide bobmers and a civilian killed in bomb attack in PeShawar. The attack take palce in a christian colony near Pak- Afgan boarder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X