കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകമുസ്ലിങ്ങള്‍ക്ക് ഐസിസ് വേണോ വേണ്ടയോ...?

  • By Muralidharan
Google Oneindia Malayalam News

ഇസ്ലാമില്‍ ഭീകരരുണ്ട് എന്ന് കരുതി എല്ലാ മുസ്ലിങ്ങളും ഭീകരരാകുമോ ഇല്ല. മുസ്ലീം ഭീകരവാദികള്‍ എന്ന് അറിയപ്പെടുന്നു എന്ന് കരുതി മുസ്ലിങ്ങളെല്ലാവരും ഐസിസിനെ പിന്തുണക്കുന്നവരാണോ. അല്ലേയല്ല എന്നാണ് ഈ സര്‍വ്വേ പറയുന്നത്. ബെയ്‌റൂട്ടിലും ബാഗ്ദാദിലും തുടങ്ങി കഴിഞ്ഞ ദിവസം പാരീസില്‍ വരെ ഭീകരാക്രമണം നടത്തിയ ഐസിസിനോട് ലോക മുസ്ലിങ്ങള്‍ക്ക് പ്രത്യേക പ്രതിപത്തിയൊന്നും ഇല്ല.

അമേരിക്ക ആസ്ഥാനമായിട്ടുള്ള പ്യൂ റിസര്‍ച്ച് സെന്ററാണ് ലോക മുസ്ലിങ്ങള്‍ക്കിടയില്‍ ഈ സര്‍വ്വേ നടത്തിയത്. പാരീസ് ആക്രമണത്തിന് മുന്നേ തന്നെ മുസ്ലിങ്ങള്‍ ഐസിസിനെ തള്ളിപ്പറഞ്ഞതായി കാണാം. കാരണം ഏപ്രില്‍ - മെയ് മാസങ്ങളിലായിരുന്നു ഈ സര്‍വ്വേ. 15 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഒരു രാജ്യത്ത് നിന്നു പോലും മുസ്ലിം പിന്തുണ ഐസിസിന് കിട്ടിയിട്ടില്ല.

പാകിസ്താന് അറിയില്ല

പാകിസ്താന് അറിയില്ല

ഐസിസ് വേണ്ട എന്ന് അഭിപ്രായം പറഞ്ഞവര്‍ ഏറ്റവും കുറവ് ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്താനിലാണ്. അതിന് അര്‍ഥം അവര്‍ ഐസിസിനെ പിന്തുണക്കുന്നു എന്നല്ല. 9 ശതമാനം മാത്രമാണ് ഇവിടെ ഐസിസിന് അനുകൂലമായി വോട്ട് ചെയ്തത്. 62 ശതമാനം പേര്‍ പറയുന്നത് തങ്ങള്‍ക്ക് അറിയില്ല എന്നാണ്.

 വേണ്ടേ വേണ്ടെന്ന് ലെബനന്‍

വേണ്ടേ വേണ്ടെന്ന് ലെബനന്‍

ലബനനിലെ മുസ്ലിങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത് ഐസിസ് വേണ്ട എന്നാണ്. 100 ശതമാനമാണ് ഈ അഭിപ്രായം പറയുന്നവര്‍.

അമ്പരപ്പിച്ച് നൈജീരിയ

അമ്പരപ്പിച്ച് നൈജീരിയ

ഐസിസിന് അനുകൂലമായി ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത് നൈജീരിയയിലാണ്. 14 ശതമാനം പേര്‍. ലോകത്തിന് ഭീഷണിയായ ബൊക്കോ ഹറാം തീവ്രവാദികളുടെ കേന്ദ്രമാണ് നൈജീരിയ

മറ്റിടങ്ങളിലും കുറവ്

മറ്റിടങ്ങളിലും കുറവ്

ജോര്‍ദാന്‍ (97 ശതമാനം), പാലസ്തീന്‍ (84), ഇന്തോനീഷ്യ (79), തുര്‍ക്കി (73) എന്നിങ്ങനെ പോകുന്നു ഐസിസ് എതിര്‍പ്പുള്ള മറ്റ് രാജ്യങ്ങള്‍.

English summary
This is how countries with large Islam populations view Muslm terrorist outfit ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X