കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ്‌സ് ക്രിക്കറ്റ് ടീമുമായി കരാറൊപ്പിട്ട് 3 മലയാളികള്‍, അടുത്ത സീസണില്‍ ഇവര്‍ കളിക്കും!!

Google Oneindia Malayalam News

ദുബായ്: ക്രിക്കറ്റ് സീസണ് തുടക്കമിട്ട് യുഎഇ. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് 20 പേരുമായി അടുത്ത സീസണിന് മുമ്പ് കരാറൊപ്പിട്ടു. 20 പേരില്‍ മൂന്ന് മലയാളികളുമുണ്ട്. ഇതില്‍ പത്ത് പേര്‍ മുഴുവന്‍ സമയ കരാറിലാണ് ഒപ്പുവെച്ചത്. ബാക്കിയുള്ളവര്‍ ഇടക്കാല കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ബാസില്‍ ഹമീദ്, റിസ്വാന്‍ റൗഫ്, അലിഷാന്‍ ഷറഫു എന്നിവരാണ് ഇടക്കാല കരാര്‍ ഒപ്പുവെച്ച് മലയാളികള്‍.

1

അതേസമയം യുഎഇ ദേശീയ ടീമിലെ അംഗങ്ങളാണ് ബാസിലും റിസ്വാനും. യുഎഇയില്‍ നടക്കുന്ന ഡി20 ക്രിക്കറ്റില്‍ ഇസിബി ടീമിന്റെ നായകനുമാണ് ബാസില്‍. ഓള്‍റൗണ്ടര്‍ റിസ്വാനും ബാറ്റ്‌സ്മാന്‍ അലിഷാനും ടീമില്‍ അംഗങ്ങളാണ്. ഏകദിന പരമ്പരയ്ക്കായി അടുത്ത മാസം അയര്‍ലന്‍ഡ് ടീം യുഎഇയില്‍ എത്തുന്നുണ്ട്. ആ ടീമിലും ബാസിലും റിസ്വാനും കളിക്കുന്നുണ്ട്. യുഎഇ നിലവില്‍ ഐസിസിയിലെ അസോസിയേറ്റ് അംഗമാണ്. അയര്‍ലന്‍ഡ് സമ്പൂര്‍ണ അംഗമാണ്. ചരിത്രമാണ് പരമ്പരയാണ് യുഎഇയില്‍ ഒരുങ്ങുന്നത്. നാല് ഏകദിനങ്ങളാണ് കളിക്കുന്നത്.

നേരത്തെ എമിറേറ്റ്‌സ് ഡി10 ടൂര്‍ണമെന്റ് നടത്തിയിരുന്നു. പത്തോവര്‍ വീതമുള്ള മത്സരമായിരുന്നു അത്. ഇതിന് ശേഷമാണ് ഡി20 ടൂര്‍ണമെന്റ് ആരംഭിച്ചത്. ഡിസംബര്‍ ആറിനാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. ആറ് ടീമുകളാണ് ഇതില്‍ കളിക്കുന്നത്. 33 മത്സരങ്ങള്‍ ഉണ്ടാവും. ഡിസംബര്‍ 24നാണ് ഈ ടൂര്‍ണമെന്റിന്റെ ഫൈനല്‍. പ്രമുഖ ബെറ്റിംഗ് ആപ്പായ ഡ്രീം ഇലവാണ് ഇവരുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഇന്ത്യയുടെ ഐപിഎല്ലിന് സമാനമായ ക്രിക്കറ്റ് ലീഗാണിത്. ഡി10 ടൂര്‍ണമെന്റ് നേരത്തെ വന്‍ വിജയമായിരുന്നു. പല രാജ്യങ്ങളില്‍ ഉള്ളവര്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.

ഇത് യുഎഇ ദേശീയ ടീമിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ടി20 മത്സരങ്ങള്‍ക്കായി കൂടുതല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും സാധിക്കും. ടി10 ടൂര്‍ണമെന്റില്‍ നിന്ന് മികച്ച മലയാളി താരങ്ങളെ അടക്കം യുഎഇ ദേശീയ ടീമിന് ലഭിച്ചിരുന്നു.

English summary
three keralites signed contract with emirates cricket board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X