അഫ്രിന്‍ നഗരം വളഞ്ഞ് തുര്‍ക്കി സൈന്യം; രക്ഷപ്പെടാന്‍ ഇടമില്ലാതെ കുര്‍ദ് സൈന്യം, ജനങ്ങള്‍ പലായനം തുടങ്ങി

  • Posted By: Desk
Subscribe to Oneindia Malayalam

അങ്കാറ: രണ്ടുമാസത്തോളമായി തുടരുന്ന സൈനിക നടപടിക്കു ശേഷം സിറിയന്‍ അതിര്‍ത്തിയിലെ പ്രധാന കുര്‍ദ് ശക്തികേന്ദ്രമായ അഫ്രിന്‍ നഗരം വളഞ്ഞ് തുര്‍ക്കി സൈന്യം. ഫ്രീ സിറിയന്‍ ആര്‍മിയുടെ പിന്തുണയോടെയാണ് അഫ്രിനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളടക്കം തുര്‍ക്കി സൈന്യം കൈയടക്കിയിരിക്കുന്നത്. കുര്‍ദ് വിമത സൈന്യമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി (വൈ.പി.ജി)നെ ഉപരോധിച്ചിരിക്കുകയാണ് തുര്‍ക്കി സൈന്യമെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സും വ്യക്തമാക്കി.

സൗദികളുടെ വിദേശി ഭാര്യമാര്‍ക്ക് പൗരത്വം നേടാന്‍ വീണ്ടും അവസരം

തുര്‍ക്കി സൈന്യം പടിവാതില്‍ക്കല്‍ എത്തിയതിനെ തുടര്‍ന്ന് ആക്രമണ ഭയത്താല്‍ പ്രദേശത്തു നിന്ന് ആളുകള്‍ പലായനം തുടങ്ങിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. രണ്ടായിരത്തോളം ആളുകള്‍ സമീപ പ്രദേശമായ നുബുലില്‍ എത്തിയതായി സംഘടന വ്യക്തമാക്കി. പലരും റോഡുമാര്‍ഗം പലായനത്തിലാണ്. മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണ് അഫ്രിന്‍.

 turkey-forces

ജനുവരിയിലാണ് സിറിയയിലെ അഫ്രിന്‍ പ്രദേശം നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേ തുര്‍ക്കി സേന ആക്രണം തുടങ്ങിയത്. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം ചെയ്യുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ സഖ്യകക്ഷിയാണ് വൈ.പി.ജി. അമേരിക്കന്‍ പിന്തുണയോടെയാണ് ഇവര്‍ ബശാറുല്‍ അസദിന്റെ സൈന്യത്തിനെതിരേയും യുദ്ധം ചെയ്യുന്നത്. തുടക്കത്തില്‍ അഫ്രിന്‍ ആക്രമണത്തിനെതിരേ അമേരിക്കയും സിറിയയും രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് കാര്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, അഫ്രിനു പിന്നാലെ സമീപ പ്രദേശമായ മംബിജും ആക്രമിക്കുമെന്ന് തുര്‍ക്കി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് നാറ്റോ സഖ്യരാജ്യങ്ങളായ തുര്‍ക്കിയും അമേരിക്കയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലിന് വഴിവയ്ക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കന്‍ പിന്തുണയോടെ ബശ്ശാറുല്‍ അസദിനെതിരേ യുദ്ധം ചെയ്യുന്ന വൈ.പി.ജി ഉള്‍പ്പെടെയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ താവളമായ മംബിജില്‍ യു.എന്‍ സൈന്യവും തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്; സിറിയയെ ആക്രമിച്ചാല്‍ നോക്കി നില്‍ക്കില്ല

ത്രിപുരയിലെ ബിജെപിക്ക് ബീഫ് പ്രിയം? നിരോധിക്കില്ല, ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കാന്‍ പറ്റില്ല

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Turkey's army and allied Syrian rebel forces have surrounded the city of Afrin in northwestern Syria, the main target of Turkey's operation there

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്