അഫ്രിനില്‍ തുര്‍ക്കിയുടെ സൈനിക മുന്നേറ്റം; കുര്‍ദ് വിമതരില്‍ നിന്ന് പ്രധാന നഗരം പിടിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

അങ്കാറ: രണ്ടുമാസമായി തുടരുന്ന സൈനിക നടപടിയെ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തി പ്രവിശ്യയായ അഫ്രിനിലെ പ്രധാന നഗരങ്ങളിലൊന്നായ ജന്താരിസിന്റെ നിയന്ത്രണം കുര്‍ദ് വിമതരില്‍ നിന്ന് പിടിച്ചെടുത്തതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു. അഫ്രിനിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രമായ രണ്ടാമത്തെ പ്രദേശമാണിത്.

അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ യുഎസ് ഡ്രോണ്‍ ആക്രമണം; 20 മരണം

വിമത കുര്‍ദ് സൈനികരുടെ പ്രധാന കേന്ദ്രമായ മധ്യ അഫ്രിനില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ജന്താരിസ് നഗരം. അഫ്രിന്‍ മുഴുവന്‍ പിടിച്ചടക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് തുര്‍ക്കി സൈനികര്‍ക്കൊപ്പം യുദ്ധം ചെയ്യുന്ന ഫ്രീ സിറിയന്‍ ആര്‍മി കമാന്റര്‍ അബൂ സാലിഹ് അറിയിച്ചു.

turkey

അതിനിടെ, അഫ്രിന്‍ സൈനിക നടപടി മെയ് മാസത്തോടെ അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു വിയന്നയില്‍ അറിയിച്ചു. എന്നാല്‍ ഇത് എളുപ്പമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കുര്‍ദ് വിമതര്‍ 1700 സൈനികരെ കൂടി യുദ്ധമുഖത്തേക്ക് വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ജനുവരിയിലാണ് സിറിയയിലെ അഫ്രിന്‍ പ്രദേശം നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈപിജിക്കെതിരേ തുര്‍ക്കി സേന ആക്രണം തുടങ്ങിയത്. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ)യുമായി വൈപിജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുര്‍ക്കിയുടെ നടപടി.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം ചെയ്യുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ സഖ്യകക്ഷിയാണ് വൈപിജി അമേരിക്കന്‍ പിന്തുണയോടെയാണ് ഇവര്‍ ബശാറുല്‍ അസദിന്റെ സൈന്യത്തിനെതിരേയും യുദ്ധം ചെയ്യുന്നത്. തുടക്കത്തില്‍ അഫ്രിന്‍ ആക്രമണത്തിനെതിരേ അമേരിക്കയും സിറിയയും രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് കാര്യമായി പ്രതികരിച്ചിട്ടില്ല. തുര്‍ക്കിയാവട്ടെ, ഓരോ ദിവസവും കുര്‍ദുകള്‍ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന് ഇറാനെ ആരും പഠിപ്പിക്കേണ്ട: ഖാംനയീ

അമേരിക്കയുടെ ജെറുസലേം തീരുമാനത്തിനു കാരണം അറബ് രാജ്യങ്ങളുടെ നിസ്സംഗതയെന്ന് പലസ്തീന്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Turkish forces and allied Syrian rebels are now in control of Jandaris, a town in the Afrin district of northern Syria, the state-run Anadolu news agency says

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്