
ട്വിറ്ററില്‍ ഇന്ത്യന്‍ ജീവനക്കാരെ കൂട്ടത്തോടെ പുറത്താക്കി തുടങ്ങി: സകല വിഭാഗത്തിലും പ്രതിഫലിക്കും
ദില്ലി: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇന്ത്യക്കാര്‍ക്കും വന്‍ തിരിച്ചടി. ട്വിറ്ററില്‍ നിന്ന് ഇന്ത്യന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് തുടങ്ങി. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്ററിലെ എഞ്ചിനീയര്‍മാരെയും മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെയും മൊത്തം സ്റ്റാഫുകളെയും പിരിച്ചുവിടാനാണ് തീരുമാനം.
മൊത്തം ടീമിനെയും ഉടച്ചുവാര്‍ക്കുകയാണ് ട്വിറ്റര്‍. അതേസമയം ഇന്ത്യക്കാര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. നിലവില്‍ എത്ര പേരെ പിരിച്ചുവിട്ടുവെന്ന കണക്ക് ലഭ്യമല്ല. എന്നാല്‍ കാര്യമായിട്ട് തന്നെ ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സെയില്‍സ്, എഞ്ചിനീയറിംഗ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഡിവിഷനുകളിലെ ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളെ തന്നെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സെയില്‍സിലെയും എഞ്ചിനീയറിംഗ് വിഭാഗത്തിലെയും ചിലരെയെങ്കിലും നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ വലിയ അനിശ്ചിതത്വമാണ് ട്വിറ്ററില്‍ നിലനില്‍ക്കുന്നത്. ട്വിറ്ററിന്റെ ഭാവി എന്തായിരിക്കുമെന്ന ചോദ്യങ്ങളും ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുകയാണ്. സിഇഒ പരാഗ് അഗര്‍വാളിനെ നേരത്തെ മസ്‌ക് പുറത്താക്കിയിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ അടക്കം പുറത്താക്കിയവരില്‍ വരും.
ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള് അവസാനിക്കുന്നില്ല....70 മില്യണ് ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്
അതേസമയം ജീവനക്കാരെ പുറത്താക്കുന്ന കാര്യത്തില്‍ ട്വിറ്റര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലും മാറ്റം വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് ട്വിറ്ററിന്റെ ലോകത്തെമ്പാടുമുള്ള ഓഫീസ് താല്‍ക്കാലികമായി അടച്ചിരുന്നു. എല്ലാ ജീവനക്കാരെയും ഇവരെ നിലനിര്‍ത്തുമോ പിരിച്ചുവിടുമോ എന്ന് അറിയിച്ച് കൊണ്ടുള്ള ഇമെയില്‍ ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
ട്വിറ്ററിനെ ആരോഗ്യപരമായ ഒരു പാതയിലേക്ക് നയിക്കാന്‍ ഇങ്ങനൊരു ശ്രമം ആവശ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോള തലത്തില്‍ തന്നെ ജീവനക്കാരെ കുറയ്ക്കാനാണ് ട്വിറ്ററിന്റെ പ്ലാന്‍. ദിവസവും 12 മണിക്കൂര്‍ ജോലി എന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാനാണ് മസ്‌കിന്റെ പ്ലാന്‍.
ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് 3700ഓം ജീവനക്കാരെയാണ് ഒഴിവാക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. ട്വിറ്ററിലെ ജീവനക്കാരുടെ എണ്ണം നേര്‍പകുതിയായി കുറയും. ഇതിലൂടെ ചെലവ് ചുരുക്കാനാണ് പ്ലാന്‍. കൂടുതല്‍ ഡിമാന്‍ഡ് ട്വിറ്ററിന് വര്‍ധിപ്പിക്കാനും മസ്‌ക് ലക്ഷ്യമിടുന്നത്. ട്വിറ്ററിന്റെ കണ്ടന്റ് മോഡറേഷന്‍ ടീം പൂര്‍ണമായും പുറത്താവാവാണ് സാധ്യത.
ഇപ്പോഴത്തെ കണ്ടന്റ് റെഗുലേഷനോട് മസ്‌കിന് എതിര്‍പ്പുണ്ട്. ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യം പുനസ്ഥാപിക്കുമെന്നാണ് മസ്‌ക് പറയുന്നത്. റേച്ചല്‍ ബോണ്‍ എന്ന ട്വിറ്റര്‍ ജീവനക്കാരി തന്റെ അനുഭവം പറഞ്ഞിരുന്നു. എട്ട് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് തന്നെ പുറത്താക്കിയതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.