ഡോക്‌ലാം:യുഎഇക്കും ചിലതു പറയാനുണ്ട്..പരിഹരിക്കണം!! അല്ലെങ്കില്‍ അപകടമാകും!!

Subscribe to Oneindia Malayalam

ദില്ലി: നേപ്പാളിനു പിന്നാലെ ഡോക്‌ലാം വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി യുഎഇയും രംഗത്ത്. പ്രശ്‌നം സൗഹൃദപരമായി പരിഹരിക്കണമെന്നും അല്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്കായിരിക്കും ചെന്നെത്തുകയെന്നും യുഎഇ മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ ആരുടേയും പക്ഷം പിടിക്കാനില്ലെന്ന് അയല്‍ രാജ്യമായ നേപ്പാള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് അഭിപ്രായ പ്രകടവുമായി യുഎഇ രംഗത്തെത്തിയത്.

ഡോക്‌ലാം പ്രശ്‌നത്തെ തങ്ങളും ശ്രദ്ധയോടു കൂടി വീക്ഷിക്കുകയാണെന്നും രണ്ടു വലിയ ശക്തികളും പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ തന്നെ ഒരു പോംവഴി കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ അത് എല്ലാവരേയും ബാധിക്കുമെന്നും ഗാര്‍ഗാഷ് പറഞ്ഞു.

സുഷമാ സ്വരാജുമായി കൂടിക്കാഴ്ച

സുഷമാ സ്വരാജുമായി കൂടിക്കാഴ്ച

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ബുധനാഴ്ച അന്‍വര്‍ ഗാര്‍ഗാഷ് കൂടിക്കാഴ്ച നടത്തി. പ്രധാനപ്പെട്ട പ്രാദേശിക, ഉഭയകക്ഷി പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍. യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്നും പരാതികള്‍ പരിഹരിക്കണമെന്നും സുഷമാ സ്വരാജ് ഗാര്‍ഗാഷിനോട് ആവശ്യപ്പെട്ടു.

ഡോക്‌ലാം

ഡോക്‌ലാം

ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ചര്‍ച്ചയിലേക്ക് ഡോക്‌ലാമും കയറി വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തങ്ങളെക്കൂടി ബാധിക്കുമെന്നു അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞു. ഇന്ത്യയും ചൈനയും വിഷയത്തില്‍ ഉചിതമായ പരിഹാരം കാണുമെന്ന പ്രതീക്ഷയും ഗാര്‍ഗാഷ് പങ്കുവെച്ചു.

നേപ്പാള്‍ പറഞ്ഞത്

നേപ്പാള്‍ പറഞ്ഞത്

ഡോക് ലാം വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്ന നിലപാടിലാണ് നേപ്പാള്‍. തങ്ങളെ പ്രശ്‌നത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും നേപ്പാള്‍ പ്രധാനമന്ത്രി കൃഷ്ണ ബഹദൂര്‍ ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും വേണ്ടത് സമാധാനം

എല്ലാവര്‍ക്കും വേണ്ടത് സമാധാനം

യുഎഇയെ പോലെ തന്നെ നേപ്പാളും ആഗ്രഹിക്കുന്നത് ഇരുവരും തമ്മിലുള്ള സമാധാനപരമായ ചര്‍ച്ചയാണ്. അന്‍വര്‍ ഗര്‍ഗാഷിനെ പോലെ തന്നെ സമാധാനപരമായി വിഷയത്തെ സമീപിക്കണമെന്നും ചര്‍ച്ച നടത്തണമെന്നുമാണ് കൃഷ്ണ ബഹദൂര്‍ ആവശ്യപ്പെട്ടത്.

ദലൈലാമയും

ദലൈലാമയും

പ്രശ്‌ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രവും സമാധാനപരമായ ചര്‍ച്ചയാണ്. ഇരു രാജ്യങ്ങളും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി,ചീനി ഭായി ഭായി എന്ന മുദ്രാവാക്യമാണ് കഠിനമായ പദപ്രയോഗങ്ങള്‍ക്കു പകരം ഉപയോഗിക്കേണ്ടതെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.

53 Indian soldiers remain at Doklam standoff site
പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ

പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ

ഡോക്ലാം സംഘര്‍ം ആരംഭിച്ച് ഏഴ് ആഴ്ചകള്‍ പിന്നിടുകയാണ്. ചൈന നിരന്തരം മുന്നറിയിപ്പുകളും താക്കീതുകളുമായി രംഗത്തെത്തുമ്പോള്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇപ്പോഴും.

English summary
UAE says it is keeping eye on impasse, asks India, China to resolve issue amicably
Please Wait while comments are loading...