കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ തടവുകാര്‍ക്ക് എന്ത് സംഭവിയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ തടവുകാര്‍ക്കിടയില്‍ ആത്മഹത്യയും കൊലപാതകവും വര്‍ധിച്ച് വരുന്നതിന്റെ കണക്കുകള്‍ പുറത്ത്. പ്രിസണ്‍ റിഫോം ട്രസ്റ്റ് പുറത്ത് വിട്ട കണക്കിലാണ് 2013 ല്‍ ബ്രിട്ടനില്‍ തടവുകാര്‍ക്കിടയില്‍ ആത്മഹത്യ, കൊലപാതകം എന്നിവ വര്‍ധിച്ചതായി പറയുന്നത്.

1998 ലെ നിരക്കിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 2013 ല്‍ ഇത്തരത്തില്‍ 70 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വികസിത രാഷ്ട്രമായ ബ്രിട്ടനില്‍ തടവ്പുള്ളികളുടെ സംരക്ഷണത്തിനും ജയിലുകളുടെ വികസനത്തിനുമായി ബജറ്റില്‍ പണം മാറ്റി വയ്ക്കുന്നില്ലെന്നാണ് ആക്ഷേപം.

ഓരോ വര്‍ഷം കഴിയും തോറും ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് കൂടി വരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ധനവിനിയോഗം നടത്താത്തത് തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സന്നദ്ധ സംഘടനായായ ഹവാര്‍ഡ് ലീഗ് ഫോര്‍ പീനല്‍ റിഫോം പറയുന്നു.

ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ് ബ്രിട്ടനിലെ ജയിലുകളില്‍ ഉള്ളതെന്നും സംഘടന ആരോപിയ്ക്കുന്നു.തടവ് പുള്ളികള്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നതായും സംഘടന ആരോപിയ്ക്കുന്നു. തടവുപുള്ളികളില്‍ 62 ശതമാനം പുരുഷന്‍മാരും 54 ശതമാനം സ്ത്രീകള്‍ക്കും പേഴ്‌സാണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരാണെന്നും പറയുന്നു.

English summary
Data shows alarming rate of suicide, murder in UK jails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X