Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ

മോസ്‌കോ: പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്യാനോട് നടത്തിയ സംഭാഷണത്തിൽ അറിയിച്ചു. "സംഘർഷത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ ഒരു പരിഹാരം കണ്ടെത്താനും, പശ്ചിമേഷ്യയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് മധ്യസ്ഥം വഹിക്കാനും പുടിൻ സന്നദ്ധത ഊന്നിപ്പറഞ്ഞു" ക്രെംലിൻ പുറത്തിറക്കിയ കൂട്ടിച്ചേർത്തു.

യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിനെ തുടർന്നാണ് ഈ വാഗ്‌ദാനം, ഈ സാഹചര്യം ഇപ്പോൾ ദുർബലമായ രണ്ടാഴ്‌ചത്തെ വെടിനിർത്തലിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ആണവായുധ പാത ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് യുഎസ് പറഞ്ഞു. എന്നാൽ, ചർച്ച തകർത്തതിന് ഇറാൻ യുഎസിനെയാണ് കുറ്റപ്പെടുത്തിയത്, ഇതുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങളൊന്നും അവർ നൽകിയിട്ടില്ല താനും.

putin

സമാധാന നീക്കങ്ങളില്ലാതെ റഷ്യ യുക്രൈനുമായുള്ള സ്വന്തം യുദ്ധത്തിൽ മുഴുകിയിരിക്കുമ്പോളാണ് ഈ വാഗ്‌ദാനം എന്നതും പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. ഒരു സാങ്കൽപ്പിക ഇറാൻ ഭീഷണിയെ യുഎസ് ഭരണഘടനാ ക്രമം അട്ടിമറിക്കാനുള്ള മറയാക്കുന്നതായി റഷ്യ അടുത്തിടെ ആരോപിച്ചിരുന്നു. ഇറാനിയൻ നേതാക്കളിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ പ്രേരിപ്പിക്കുന്നത് നിന്ദ്യവും മനുഷ്യത്വ രഹിതവുമാണെന്നും റഷ്യ പറഞ്ഞു.

നേരത്തെ 2025 ജൂണിലും പുടിൻ ഇസ്രായേലും ഇറാനും തമ്മിൽ റഷ്യയുടെ മധ്യസ്ഥത പരസ്യമായി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇറാനിലെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, രാഷ്ട്രീയമായും നയതന്ത്രപരമായും പരിഹരിക്കപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേ നിലപാട് തന്നെയാണ് ഇപ്പോൾ വീണ്ടും അറിയിച്ചിരിക്കുന്നത്.

അതേസമയം, ആണവായുധം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം, ഉപരോധങ്ങളിൽ നിന്നുള്ള ഇളവുകൾ, യുദ്ധ നഷ്‌ടപരിഹാരം എന്നിവയായിരുന്നു യുഎസ്-ഇറാൻ ഉച്ചകോടിയിലെ പ്രധാന തർക്ക വിഷയങ്ങൾ. അമേരിക്കൻ സംഘത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നയിച്ചപ്പോൾ, ഇറാനെ പ്രതിനിധീകരിച്ച് പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖർ ഖാലിബഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായിരുന്നു പങ്കെടുത്തത്.

യുഎസ്, ഇസ്രായേൽ ആക്രമണങ്ങൾ, ഇറാനിയൻ മിസൈൽ-ഡ്രോൺ തിരിച്ചടികൾ, ആഗോള എണ്ണ വ്യാപാരത്തിന്റെ വലിയൊരു പങ്ക് വഹിക്കുന്ന ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഏതാണ്ട് നിലയ്ക്കുകയും ചെയ്‌ത ഒരു മാസത്തിലധികം നീണ്ട സംഘർഷങ്ങൾക്കൊടുവിലായിരുന്നു ചർച്ചകൾ. വിപണികൾ ഇപ്പോഴും കടുത്ത ആശങ്കയിലാണ്. ഇസ്‌ലാമാബാദിലെ ശ്രമങ്ങൾ വിഫലമായതോടെയാണ് റഷ്യ നയതന്ത്രപരമായ ഈ വിടവ് നികത്താൻ താൽപ്പര്യം പ്രകടിപ്പിച്ചത്.

ഊർജ്ജ-പ്രതിരോധ സഹകരണങ്ങൾ ഉൾപ്പെടെ ടെഹ്‌റാനുമായി മോസ്കോയ്ക്ക് അടുത്ത ബന്ധമുണ്ട്. ഇസ്രായേലുമായും ഗൾഫ് രാജ്യങ്ങളുമായും ചർച്ചകൾ നടത്തുന്ന റഷ്യ, പശ്ചിമേഷ്യൻ തർക്കങ്ങളിൽ ഒരു മധ്യസ്ഥന്റെ സ്ഥാനത്തേക്ക് സ്വയം വരികയാണ്. യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കുന്നതിലൂടെ റഷ്യക്ക് വിശാലമായ അജണ്ട മുന്നോട്ട് വെക്കാൻ കഴിയും. കൂടുതൽ ബഹുമുഖ ലോകക്രമത്തിനായി വാദിക്കാനും, യുക്രെയിനിലെ വിഷയങ്ങളിൽ വിലപേശലുകൾ നടത്താനും അവർക്ക് ഇത് അവസരം ഒരുക്കുമെന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+