കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോഴിമുട്ടയ്ക്ക് 47,000 രൂപ: ഈ മുട്ടയുടെ പ്രത്യേകത അറിയുമോ, എങ്കില്‍ അറിഞ്ഞിരിക്കണം

Google Oneindia Malayalam News

ഒരു കോഴി മുട്ടയ്ക്ക് നിങ്ങളുടെ നാട്ടില്‍ എത്ര രൂപ വരെ കൊടുക്കേണ്ടി വരും. അഞ്ച് രൂപ , പോട്ടെ ഒരു പത്ത് രൂപ വരെ കൊടുക്കേണ്ടി വരുമായിരിക്കും . എന്നാല്‍ ഒരു കോഴി മുട്ടയ്ക്ക് 47,000 രൂപയെന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ . എന്നാല്‍ വിശ്വസിക്കണം. യു കെയിലെ ബ്രിസേ നോര്‍ട്ടനില്‍ താമസിക്കുന്ന അന്ന ബെല്ലിന്റെ വീട്ടിലെ കോഴിയുടെ മുട്ടയ്ക്കാണ് ഒന്നിന് 47000 രൂപ നല്‍കേണ്ടത്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ . . . .

'ഇവന്മാർക്ക് പ്രാന്താണ്..! പരസ്യം ഇഷ്ടപ്പെട്ടില്ലേ, കമ്മികൾ കേസുകൊടുക്കട്ടെ'; പിന്തുണച്ച് കോൺഗ്രസ് 'ഇവന്മാർക്ക് പ്രാന്താണ്..! പരസ്യം ഇഷ്ടപ്പെട്ടില്ലേ, കമ്മികൾ കേസുകൊടുക്കട്ടെ'; പിന്തുണച്ച് കോൺഗ്രസ്

1

Image Credit: SWNS

ഈ കോഴിയുടെ മുട്ടയ്ക്ക് കൃത്യം ഗോളാകൃതിയുള്ളത് കൊണ്ടാണ് ഇത്രയും തുക ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന കോഴികളെയാണ് അന്ന ബെല്‍ വീട്ടില്‍ വളര്‍ത്തുന്നത്. ഈ കൂട്ടത്തില്‍ ട്വീന്‍സ്‌കി എന്ന കോഴിയാണ് കൃത്യം വട്ടാകൃതിയിലുള്ള മുട്ടയിട്ടത്.

2

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

ഈ കണ്ടുപിടിത്തത്തെ തുടര്‍ന്ന് അനബെല്‍ ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ ഇത്തരമൊരു മുട്ടയുടെ സാധ്യത 'കോടിയില്‍ ഒന്ന്' ആണെന്ന് കണ്ടെത്തി. ഇത് തികച്ചും വൃത്താകൃതിയിലാണ്, അത് ഒരു മാര്‍ബിള്‍ പോലെ മേശപ്പുറത്ത് ഉരുളാന്‍ കഴിയും, അനബെല്‍ പറഞ്ഞു. കോഴിമുടടയ്ക്ക് ഇത്രയും വില ലഭിക്കുമെന്ന് അറിഞ്ഞതോടെയാണ് അന്ന ബെല്‍ 47000 രൂപ വിലയിട്ടത്.

3

താന്‍ ഇത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇബേയില്‍ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്നബെല്‍ പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും, ചിലര്‍ ഇതിനകം 480 പൗണ്ടില്‍ കൂടുതല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സാധാരണയായി കോഴിമുട്ടകള്‍ ദീര്‍ഘവൃത്താകൃതിയിലാണ് കാണുക. ഇത് ഗോളാകൃതിയിലാണെന്നും അന്ന ബെല്‍ വ്യക്തമാക്കി.

4

അതേസമയം, 2018ല്‍, ക്വീന്‍സ്ലാന്‍ഡിലെ സ്റ്റോക്ക്മാന്‍സ് എഗ്സ് എന്ന ഫാമില്‍, പതിവിലും മൂന്നിരട്ടി വലിപ്പമുള്ള ഒരു ഭീമന്‍ മുട്ട അതിനുള്ളില്‍ മറ്റൊരു മുട്ടയും കണ്ടെത്തിയിരുന്നു. അതുപോലെയുള്ള സംഭവമാണ് ഇവിടെയും നടന്നിരിക്കുന്നത്. നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്ന സാധാരണ വലുപ്പത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ഒരു മുട്ട സങ്കല്‍പ്പിക്കുക. ഈ മുട്ട പൊട്ടിക്കുമ്പോള്‍ അതിനകത്ത് മറ്റൊരു മുട്ടയുണ്ടാകും.

Recommended Video

cmsvideo
തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather

എനിക്ക് ചിരിയാണ് വന്നത്: ഇത് കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍എനിക്ക് ചിരിയാണ് വന്നത്: ഇത് കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ കുഴി; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

English summary
Viral: Rs 47,000 per chicken egg and Do you know the specialty of this egg, must know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X