കോണ്‍ഗ്രസ് കൈയ്യൊഴിയുന്നു; വിടി ബല്‍റാം ബിജെപിയിലേക്ക്?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ അധിക്ഷേപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൈയ്യൊഴിഞ്ഞതോടെ വിടി ബല്‍റാം എംഎല്‍എ ബിജെപിയുമായി അടുക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ തന്നെ ബല്‍റാമിനെതിരെ ആരോപണം ഉന്നയിച്ച ഒരു സംഘമാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കന്നത്.

ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ച സജീവമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കാറാനാണ് ബല്‍റാമിന്റെ നീക്കമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയില്‍വെച്ച് വി ടി ബല്‍റാം സംഘപരിവാറുമായി അടുപ്പം പുലര്‍ത്തുന്ന ഒരു ഗ്രൂപ്പുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും പാര്‍ട്ടി പുറത്താക്കിയാല്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറെന്ന് അവര്‍ അറിയിച്ചതായും സൂചനയുണ്ട്.

balram

അതേസമയം, ശക്തമായ സംഘപരിവാര്‍ വിരോധം പുലര്‍ത്തുന്ന ബല്‍റാം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം തെറ്റാണെന്ന് വിടിയുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബല്‍റാമിനെതിരെ വ്യാജ പ്രചരണം നടത്തുന്നവരാണ് ഇതിന്റെ പിന്നിലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, ഇതിനിടെ വി ടിക്ക് പിന്തുണയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ ബിജെപി ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹം ശക്തമാകുകയാണ്. ബല്‍റാമിനെ കോണ്‍ഗ്രസ് കൈയ്യൊഴിഞ്ഞപ്പോള്‍ സുരേന്ദ്രന്‍ പിന്തുണച്ചത് കോണ്‍ഗ്രസ് നേതാക്കളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.


വിടി ബല്‍റാമിനെ ഉമ്മന്‍ ചാണ്ടി കൈയ്യൊഴിഞ്ഞതിന് പിന്നിലുള്ള കാര്യം

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
social media debate over v t balram likely to join bjp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്