കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര സംഘര്‍ഷം രൂക്ഷം:യെമന്‍ സ്‌കൂളുകളില്‍ കുട്ടികളല്ല ആയുധങ്ങള്‍ മാത്രം

  • By Siniya
Google Oneindia Malayalam News

സന: ആഭ്യന്തര സംഘര്‍ഷം തുടരുന്ന യെമനില്‍ വിമതര്‍ പിടിച്ചെടുത്ത നിരവധി സ്‌കൂളുകള്‍ ആയുധപ്പുരകളാക്കി മാറ്റി. ഇത് വിദ്യാഭ്യാസത്തെ താറുമാറാക്കി. യെമനിലെ പല സ്‌കൂളുകളും വിമതരുടെ നിയന്ത്രണത്തിലാണ്. സംഘര്‍ഷം ആരംഭിച്ച് ഇതുവരെ ആയിരത്തോളം സ്‌കൂളുകള്‍ ഭീകര സംഘടനകള്‍ പിടിച്ചെടുത്തുവെന്ന് യെമന്‍ വിദ്യാഭ്യാസ് വകുപ്പ് അറിയിച്ചു.

ഇരുന്നൂറോളം സ്‌കൂളുകള്‍ പൂര്‍ണമായും തകര്‍ത്തു. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ചില സ്‌കൂളുകളില്‍ ഒന്നിലധികം തവണ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്‌കൂളുകളെ ആയുധങ്ങളും മറ്റും സൂക്ഷിച്ചു വയ്ക്കാനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് വിമതര്‍.

syrian-army-fighters-hold-their-weapons

ഇതുമൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും ജീവനും ഭീഷണിയായി മാറിയിരിക്കുകയാണ്. സനാ ഹോദേയ്ദ് ഹജ്ജാ മേഖലകളില്‍ മാത്രം ഏഴായിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണഇലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

34 ശതമാനത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തെ യുദ്ധം ബാധിച്ചിട്ടുണ്ടെന്നാണ് യുണിസെഫിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

English summary
war: Yemen's schools, students are not there only weapons, many students are attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X