കൊറികയകള്‍ക്കിടയിലെ മഞ്ഞുരുക്കത്തിന് സാക്ഷ്യംവഹിച്ച് ശീതകാല ഒളിംപിക്‌സ്

  • Posted By: Desk
Subscribe to Oneindia Malayalam

സോള്‍: ദക്ഷിണ കൊറിന്‍ നഗരമായ പിയോംഗ്ചാംഗില്‍ വെള്ളിയാഴ്ച നടന്ന ഇരുപത്തി മൂന്നാമത് ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് സാക്ഷ്യംവഹിച്ചത് ചരിത്രപ്രധാനമായ ഒരു ഷെയ്ക്ക് ഹാന്‍ഡിന്. ഒളിംപിക്‌സിന് സാക്ഷിയാവാനെത്തിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യൊ-ജോംഗും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേഇന്നും തമ്മിലായിരുന്നു ആ കൈകൊടുക്കല്‍. പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ഇരുകൊറിയകളുടെയും നേതാക്കള്‍ തമ്മില്‍ കൈകൊടുത്തത് വരാനിരിക്കുന്ന മഞ്ഞുരുക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വൈസ് ഡയരക്ടറാണ് ഉന്നിന്റെ വലംകൈയായ ഇളയ സഹോദരി യൊ-ജോംഗ്. ഇരുകൊറിയകളില്‍ നിന്നുമുള്ള ഒളിംപിക് താരങ്ങള്‍ ഐക്യപതാകയ്ക്കു പിറകെ ഒന്നിച്ച് മാര്‍ച്ച് ചെയ്തതും വലിയ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളിലെയും ജനത ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ഥി ദുബായ് യൂനിവേഴ്‌സിറ്റി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

വെള്ളിയാഴ്ച ഇഞ്ചിയോണ്‍ വിമാനത്താവളത്തിലെത്തിയ കിം യൊ-ജോംഗിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയന്‍ പ്രതിനിധി സംഘത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇതാദ്യമായി ദക്ഷിണ കൊറിയ ആതിഥ്യമരുളുന്ന വിന്റര്‍ഒളിംപിക്‌സ് സമാധാന ഒളിംപിക്‌സായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനു മുമ്പ് 1988ലെ സമ്മര്‍ ഒളിംപിക്‌സ് ദക്ഷിണ കൊറിയയില്‍ നടന്നിരുന്നു.

korea

ഉത്തരകൊറിയന്‍ താരങ്ങളുടെയും പ്രതിനിധികളുടെയും ഒളിംപിക്‌സിലെ സാന്നിധ്യം ഇരുകൊറിയകളും തമ്മിലെ ഏകീകരണത്തിന് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം ഇരുകൊറിയകള്‍ തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചകളില്‍ പരസ്പരം അടുക്കുന്നതിന്റെ സൂചനകള്‍ പ്രകടമായിരുന്നു. ഒളിംപിക്‌സിന് തങ്ങള്‍ താരങ്ങളെയും കലാകാരന്‍മാരുടെ സംഘത്തെയും അയക്കുമെന്നുള്ള ഉത്തരകൊറിയയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ദക്ഷിണ കൊറിയ സ്വീകരിച്ചത്. 17 ദിവസം നീളുന്ന ശീതകാല ഒളിംപിക്‌സില്‍ 92 രാജ്യങ്ങളില്‍ നിന്നുള്ള 2952 അത്‌ലറ്റുകള്‍ മാറ്റുരയ്ക്കുന്നുണ്ട്. 15 സ്‌പോര്‍ട്‌സ് ഇനങ്ങളിലായി 102 മല്‍സരങ്ങളാണ് ഒളിംപിക്‌സില്‍ അരങ്ങേറുക.

English summary
winter olympics started in pyeongchang

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്