കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവില്ലാതെ ഷോപ്പിംഗിന് പോയി...അഫ്ഗാനില്‍ യുവതിയുടെ തലവെട്ടിക്കളഞ്ഞു!!!

ഒറ്റയ്ക്ക് ഷോപ്പിംഗിന് പോയ യുവതിയുടെ തലവെട്ടി താലിബാന്‍. അഫ്ഗാനിസ്ഥാനിലാണ് ക്രൂരമായ ശിക്ഷാ വിധി.

Google Oneindia Malayalam News

കാബുള്‍ : അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. മതത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും അടിമകളാണ് സ്ത്രീകളിവിടെ. ചെറിയ തെറ്റുകള്‍ക്ക് പോലും തലവെട്ടിക്കളയുന്നത് അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക.

അടിമകളേക്കാള്‍ കഷ്ടമാണ് ഇവിടങ്ങളിലെ ഉള്‍നാടന്‍ഗ്രാമങ്ങളിലെ സ്ത്രീകളുടെ അവസ്ഥ. അന്യപുരുഷനോട് ഇടപഴകിയാല്‍ ചാട്ടയടിയും കൂട്ടബലാല്‍സംഗവും കല്ലെറിഞ്ഞ് കൊലചെയ്യലും അടക്കമുള്ള ശിക്ഷകള്‍. അഫ്ഗാനിലെ ഒരു കുഗ്രാമത്തില്‍ ഒരു മുപ്പതുകാരിയെ തലവെട്ടിക്കൊന്നു കഴിഞ്ഞ ദിവസം. കാരണം എന്താണെന്നല്ലേ..

 ഒറ്റയ്ക്ക് ഷോപ്പിംഗോ..

തലവെട്ടിക്കളഞ്ഞ മുപ്പതുകാരി ചെയ്ത കുറ്റം മാര്‍ക്കറ്റില്‍ തനിച്ച് പോയി എന്നതാണ്. ഭര്‍ത്താവ് കൂടെ ഇല്ലായിരുന്നു എന്നതിനാലാണ് ഈ സ്ത്രീയെ കൊന്നുകളഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ തീവ്രവാദികളാണ് ശിക്ഷ നടപ്പാക്കിയത് എന്നാണ് വിവരം.

പ്രാകൃത ശിക്ഷ

വടക്കന്‍ അഫ്ഗാനിലെ സര്‍ ഇ പോള്‍ പ്രവിശ്യയിലെ ലാട്ടി ഗ്രാമത്തിലാണ് തീവ്രവാദികള്‍ ഈ പ്രാകൃത ശിക്ഷ നടപ്പാക്കിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സബൈദുള്ള അമാനിയെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമമായ ടോളോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭര്‍ത്താവ് വിദേശത്ത്

ഷോപ്പിംഗിന് ഭര്‍ത്താവില്ലാതെ പോയതിനാണ് യുവതിയുടെ തലവെട്ടിക്കളഞ്ഞതെന്ന് സബൈദുള്ള അമാനിയ സ്ഥിരീകരിക്കുന്നു. ഈ യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ ഇറാനിലാണ്. ഈ ദമ്പതികള്‍ക്ക് കുട്ടികളില്ലെന്നും അമാനി പറയുന്നു.

തല വെട്ടി ശിക്ഷ

എകെ-47 തോക്കിന്റെ തലപ്പത്തുള്ള ബയണറ്റ് ഉപയോഗിച്ചാണ് തലവെട്ടിയതെന്ന് സര്‍ ഇ പോള്‍ പ്രവിശ്യയിലെ വനിതാക്ഷേമ വക്താവ് നസീമ അരേസോ പറയുന്നു. താലിബാനുമായി യുവതി തര്‍ക്കിച്ചതിനെ തുടര്‍ന്നാണ് കൊല നടന്നതെന്നും നസീമ വ്യക്തമാക്കുന്നു.

പിന്നില്‍ താലിബാന്‍ ?

കൊല നടത്തിയവര്‍ താലിബാനുമായി ബന്ധമുള്ളവരാണെന്ന് നസീമ ആരോപിക്കുന്നു. ലാട്ടി ഗ്രാമം ഈ തീവ്രവാദഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഈ കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് താലിബാന്‍ പറയുന്നത്.

ആരും പിടിയിലായില്ല

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. 1998 മുതല്‍ സര്‍ ഇ പോള്‍ പ്രവിശ്യ താലിബാന്റെ നിയന്ത്രണത്തിലാണ്. കൊലപാതകങ്ങള്‍ക്കും കൊള്ളയ്ക്കും പേരുകേട്ട സ്ഥലം കൂടിയാണ് ഇത്. 2011ലെ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ സര്‍വ്വേ പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍.

കണ്ണില്ലാത്ത ക്രൂരത

കഴിഞ്ഞ വര്‍ഷം 27കാരിയായ ഒരു യുവതിയെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഖുറാന്‍ കത്തിച്ചുവെന്ന വ്യാജആരോപണം ഉന്നയിച്ചായിരുന്നു കൊലപാതകം. യുവതിയെ മര്‍ദിച്ചതിന് ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ്, ദേഹത്തിലൂടെ കാര്‍ കയറ്റി, തീകൊളുത്തി കൊന്ന ശേഷം കാബുള്‍ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.

English summary
A woman beheaded in Afganistan for shopping without husband. The men who killed th woman were allegedlly linked to Taliban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X