സുക്കര്‍ബര്‍ഗിന് പണികിട്ടി, കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതില്‍ സ്വന്തം വിവരങ്ങളും, കുറ്റസമ്മതം

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വഴി കുരുക്കിലായ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സ്വന്തം വിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സുക്കര്‍ബര്‍ഗ് നടത്തിയത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിയുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ കമ്മിറ്റി ഡാറ്റ ചോര്‍ത്തിയ സംഭവത്തില്‍ സുക്കര്‍ബര്‍ഗിനോട് നേരിട്ട് ഹാജരാവാന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് പുതിയ വിവാദത്തിൽ.. സുക്കർബർഗ് അയച്ച മെസ്സേജുകൾ അപ്രത്യക്ഷം.. സുരക്ഷയുടെ ഭാഗമെന്ന് വാദം

1

അതേസമയം ഈ വെളിപ്പെടുത്തലോടെ സുക്കര്‍ബര്‍ഗ് വീണ്ടും കുരുക്കിലായിരിക്കുകയാണ്. സ്വന്തം ഡാറ്റ സംരക്ഷിക്കാന്‍ സാധിക്കാത്ത ഒരാള്‍ക്ക് മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കമ്മിറ്റിക്ക് മുന്നില്‍ ഫേസ്ബുക്കിന്റെ പ്രൈവസി ചട്ടങ്ങള്‍ മികച്ചതാണെന്ന വാദമാണ് സുക്കര്‍ബര്‍ഗ് ഉയര്‍ത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് വേണ്ട നിയന്ത്രണം ലഭിക്കുന്നില്ലെന്ന് കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതിനെ സുക്കര്‍ബര്‍ഗ് തള്ളിയിട്ടുണ്ട്. ഫേസ്ബുക്കില്‍ ആര് എന്ത് കാര്യം പങ്കുവെച്ചാലും അവര്‍ക്ക് അവിടെ വച്ച് തന്നെ എല്ലാ കാര്യവും നിയന്ത്രിക്കാന്‍ സാധിക്കും. ആ സംവിധാനം ഉപയോക്താവിന് ആ നിമിഷം തന്നെ ഉപയോഗിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

2

മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പറയുന്ന ഷാഡോ പ്രൊഫൈലുകള്‍, ഫേക്ക് പ്രൈാഫൈലുകള്‍ എന്നിവയെ കുറിച്ച് അറിയില്ലെന്ന് സുക്കര്‍ബര്‍ഗ് സൂചിപ്പിച്ചു. ഫേസ്ബുക്കിന് യാതൊരു വിധ നിയന്ത്രണവും ഇല്ലാത്ത ഷാഡോ പ്രൊഫൈലുകളെ കുറിച്ച് നേരത്തെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫേസ്ബുക്ക് ഒരിക്കലും യൂസര്‍മാരില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി സുക്കര്‍ബര്‍ഗ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സുക്കര്‍ബര്‍ഗ് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായത്. അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് കൈമാറുന്നതില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സുക്കര്‍ബര്‍ഗിനെ ആശങ്ക അറിയിച്ചു.

പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസം

എസ്ഐ ദീപക് കമ്പി കൊണ്ട് അടിച്ചു.. ഷൂസിട്ട് കാൽ കൊണ്ട് ചവിട്ടിയരച്ചു! അന്ന് രാത്രി നടന്നത്!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
കേംബ്രിഡ്ജ് അനലിറ്റിക്ക സ്വന്തം വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സുക്കര്‍ബര്‍ഗ്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്