കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിജി സിലബസില്‍ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങള്‍; കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പിജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസതകങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി വിവാദത്തില്‍. സര്‍വ്വകലാശാല നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്റെ മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.

kannur

രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകങ്ങളാണ് ഇപ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് പിജി സിലബസ് തയ്യാറാക്കിയിരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല. സര്‍വ്വകലാശാലയുടെ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ നിലവില്‍ തലശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുള്ളത്. പുതുതായി അനുവദിച്ച കോഴ്‌സാണിത്. ബ്രണ്ണനിലെ അധ്യാപകര്‍ ത്‌നെ സിലബസ് തയ്യാറാക്കിയെന്നും അത് സര്‍വ്വകലാസാല അംഗീകരിച്ചുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

താരതമ്യം പഠനത്തിന്റെ ഭാഗമായി സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പറ്റി പഠിക്കുന്നതില്‍ തെറ്റില്ലെന്ന് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ഹസന്‍ പറഞ്ഞു. എന്താണ് വിഡി സവര്‍ക്കറും ആര്‍എസ്എസും രാജ്യത്തെ ജനങ്ങള്‍ക്കായി ചെയ്തതെന്ന് ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാകുമെന്ന് ചെയര്‍മാന്‍ ഹസന്‍ വ്യക്തമാക്കി.

ആരാണ് ഹിന്ദു (Hindutva: Who Is a Hindu?) - വി ഡി സവർക്കർ

ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts) - എം എസ് ഗോൾവാൾക്കർ

വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined) - എം എസ് ഗോൾവാൾക്കർ

ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ - ബൽരാജ് മധോക്

എന്നീ പുസ്തകങ്ങളാണ് സിബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പുതിയ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനങ്ങലാണ് ഉയരുന്നത്. വിഷയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.

Recommended Video

cmsvideo
നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

ഉത്തര്‍ പ്രദേശിലെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ഗോള്‍വര്‍ക്കറിനെയും സവര്‍ക്കറിനെയും ഉള്‍പ്പെടുത്തുന്നത് വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിക്കുള്ള സംഘ പരിവാര്‍ വിധേയത്വവും, 1977 ന്റെ കടപ്പാടിന്റെ ഹാങ്ങോവറിന്റെയും തെളിവാണിത്. ഗോള്‍വര്‍ക്കറിന്റെയും , സവര്‍ക്കറിന്റെയും ആശയങ്ങളും, വര്‍ഗ്ഗീയ അജണ്ടകളെയും രാജ്യം തിരിച്ചറിഞ്ഞതാണ്. എന്നിട്ടും ചരിത്രത്തിലേക്ക് അവരെ ഒളിച്ചു കടത്തുവാനുള്ള ശ്രമം കാലങ്ങളായി സംഘപരിവാര്‍ നടത്തുന്നതിന്റെ ഉദാഹരണം തന്നെയാണ് യോഗിഭരണത്തിന്‍ കീഴിലെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഈ ശ്രമവും. മുഖ്യമന്ത്രിയുടെ പ്രത്യയശാസ്ത്രത്തിന് അടിത്തറ പാകിയ പുസ്തകങ്ങള്‍ ദയവ് ചെയ്ത് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്പ്പിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇതിനിടെ, കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കാവി വല്‍ക്കരണം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സവര്‍ക്കറുടെയും ഗോള്‍വാക്കറിന്റെയും ഹിന്ദുത്വ അജണ്ടയും വിചാധാരയുമൊക്കെയാണ് സിപിഎം ഭരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ചോദിച്ചു.

ആര്‍എസ്എസ് ആണോ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത്. സംഘപരിവാര്‍ ഏജന്റുമാരാണോ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സിലബസുകള്‍ തീരുമാനിക്കുന്നത്? .ഇവിടെ ഗാന്ധിജിയെയും നെഹ്‌റവുവിനെയും ആസാദിനെയും ഒഴിവാക്കിയിരിക്കുന്നു. അവിടെ ആര്‍എസ്എസ് നേതാവായ ഹിന്ദുവര്‍ഗീയ വാദി ബല്‍റാജ് മധോക്കിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Books by MS Golwalkarand Vinayak Damodar Savarkar on PG Syllabus; Protest at Kannur University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X