കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയക്കുമരുന്ന് സംഘങ്ങളുമായി നേതാക്കള്‍ക്കുള്ള ബന്ധം നിരീക്ഷിക്കാന്‍ സിപിഎം

Google Oneindia Malayalam News

തലശേരി: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് സംഘങ്ങളെ പ്രാദേശികമായി നിരീക്ഷിക്കാനും അവര്‍ ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത് തടയാനും ജില്ലാ നേതൃത്വം പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ലഹരിമാഫിയയുമായി പ്രത്യക്ഷമായോ പരോക്ഷമായോ പാര്‍ട്ടിയുമായോ, വര്‍ഗബഹുജനസംഘടനകളുമായോ ബന്ധമുള്ളവരെ കണ്ടെത്താനാണ് സിപിഎം പാര്‍ട്ടി സംവിധാനത്തിലൂടെ അന്വേഷണമാരംഭിക്കുന്നത്.

1

ബ്രാഞ്ചു തലം മുതല്‍ ഏരിയാതലംവരെയുള്ള ഘടകങ്ങളില്‍ ഈ അന്വേഷണത്തിന്റെ ഭാഗമാകും. ലഹരിവില്‍പനയെ ചോദ്യം ചെയ്തതിന്റെ പേരില്‍ തലശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ കുത്തിക്കൊന്ന സംഘത്തിലെ സിപിഎം പ്രവര്‍ത്തകന്‍ ബാബു പാറായിയെ പാര്‍ട്ടി ജില്ലാസെക്രട്ടറി എംവി ജയരാജന്‍ നേരത്തെ തളളിപറഞ്ഞിരുന്നു.

ക്വട്ടേഷന്‍, ലഹരിസംഘങ്ങളില്‍ ഏതെങ്കിലും കമ്യൂണിസ്റ്റുകാരുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും അവരെ പാര്‍ട്ടി തള്ളിപറയുമെന്നുമാണ് എംവി ജയരാജന്‍ വ്യക്തമാക്കിയത്.

നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിയുടെ പാര്‍ട്ടി ബന്ധം സിപിഎം നേതൃത്വത്തിന് തലവേദനയായിരുന്നു. ഇതിനു ശേഷമാണ് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ പാറായി ബാബുവിന്റെയും സിപിഎം ബന്ധം പുറത്തുവന്നത്.

ഇതിനിടെ കഞ്ചാവ് ലഹരി വില്‍പന ചോദ്യം ചെയ്തതിന്റെ പേരില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഈ കേസില്‍ റിമാന്‍ഡില്‍കഴിയുന്ന അഞ്ചുപേരെ കസ്റ്റഡിയില്‍ കിട്ടാന്‍ ജില്ലാ ക്രൈംബ്രാഞ്ച് തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. കൃത്യത്തില്‍ നേരിട്ടു പങ്കാളികളായ അഞ്ചുപേരെയാണു കസ്റ്റഡിയില്‍ വാങ്ങുക.

കൃത്യത്തിനു ശേഷം മുഖ്യപ്രതി പാറായി ബാബുവിനെയും കൂട്ടരെയും സഹായിച്ചതിന്റെ പേരില്‍ റിമാന്‍ഡില്‍ കഴിയുന്ന വടക്കുമ്പാട് സ്വദേശി പി. അരുണ്‍കുമാര്‍(38) പിണറായി പുതുക്കുടി ഇകെ സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് എസിപി കെവി ബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി എഫ്‌ഐആറിയില്‍ പറയുന്നു. പാറായി ബാബു(47) ഇല്ലിക്കുന്ന് ചിറക്കകാവിന് സമീപം മുട്ടുങ്കല്‍ ഹൗസില്‍ ജാക്സണ്‍ വിന്‍സണ്‍(28) വണ്ണത്താന്‍ വീട്ടില്‍ കെ.നവീന്‍(32) വടക്കുമ്പാട് പാറക്കാട്ട് സുഹറാസില്‍ കെ. മുഹമ്മദ് ഹര്‍ഹാന്‍(21) പിണറായി പടന്നക്കര വാഴയില്‍ എന്‍.സുജിത്ത് കുമാര്‍(45) എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.

English summary
cpm will check every party member whether they have connection with drug mafia or not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X