കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധർമ്മടത്ത് മത്സരിക്കുന്നത് ധർമ്മത്തിനുവേണ്ടി; നീതിയെവിടെയെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും 'വാളയാർ അമ്മ'

തന്റെ സ്ഥാനാർഥിത്വം കേരളത്തിലെ ജനങ്ങളുടെ വികാരം കൂടിയാണെന്നും അവർ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്നത് ധർമ്മത്തിനുവേണ്ടിയാണെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. നേരത്തെ ധർമ്മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് 'കുഞ്ഞുടുപ്പ്' ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരുന്നു. കരഞ്ഞു കാല് പിടിച്ചിട്ടും നീതി കിട്ടാഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കെതിരെ ജനകീയ പോരാട്ടം നടത്തുന്നതെന്ന് അവർ പറഞ്ഞു.

CM

"ഫ്രോക്ക് ചിഹ്നം ചോദിച്ച് വാങ്ങിയതാണ്. മക്കളെയാണ് അതിലൂടെ പ്രതിനിധാനം ചെയ്യുന്നത്. ധർമ്മടത്ത് എന്റെ മത്സരം ധർമ്മത്തിനുവേണ്ടിയാണ്. എംഎൽഎ ആകാനോ മന്ത്രി ആകാനോ അല്ല എന്റെ മത്സരം. എനിക്ക് നീതിയെവിടെയെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. എന്റെ ചോദ്യങ്ങൾ മന്ത്രി ബാലനോടല്ല, മുഖ്യമന്ത്രിയോടാണ്," ഭാഗ്യവതി പറഞ്ഞു.

തന്റെ സ്ഥാനാർഥിത്വം കേരളത്തിലെ ജനങ്ങളുടെ വികാരം കൂടിയാണെന്നും അവർ പറഞ്ഞു. തന്റെ മക്കളെ ഇല്ലാതാക്കിയവർക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും ഇത് തികച്ചും ഒരു സമരമുറയാണെന്നും അവർ പറഞ്ഞു. മക്കൾക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് പറഞ്ഞ അവർ തെറ്റ് ചെയ്തെന്ന് തെളിഞ്ഞിട്ടും എന്തിനാണ് സർക്കാർ ചില ഉദ്യോഗസ്ഥരെ സഹായിക്കുന്നതെന്നും ചോദിച്ചു. നീതി നിഷേധം എന്തിനാണെന്ന് ചോദിക്കാനുള്ള ഒരു അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.

Recommended Video

cmsvideo
കേരളത്തിന്റെ സാക്ഷരത ബിജെപിക്ക് വെല്ലുവിളി | Oneindia Malayalam

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

വാളയാർ അമ്മയ്ക്ക് പിന്തുണ നൽകി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫും ബിജെപിയും തയ്യാറാകണമെന്നും ഭരണകൂടവും ജനതയും തമ്മിൽ ഏറ്റുമുട്ടുന്ന മണ്ഡലമായി ധർമ്മടം മാറിയെന്നും തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സാമൂഹ്യ പ്രവർത്തക പി.ഗീത പറഞ്ഞു.വാളയാർ അമ്മയ്ക്ക് പിന്തുണ നൽകി ചരിത്ര പരമായ ദൗത്യം നിർവ്വഹിക്കാൻ യുഡിഎഫ് തയ്യാറാകണം. ബിജെപി ഉൾപെടേ എല്ലാവരും സ്ഥാനാർത്ഥിത്വം പിൻവലിച്ച് അമ്മയെ പിന്തുണയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം

English summary
Walayar girl's mother about contesting against CM Pinarayi Vijayan in Dharmadam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X