പിടികിട്ടാപ്പുള്ളിയായ കാസര്‍ഗോഡ് സ്വദേശിയെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്വദേശിയായ പിടികിട്ടാപ്പുള്ളിയെ ദില്ലി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കീഴൂർ സ്വദേശി സി.എ അബ്ദുല്‍ റാഷിഫിനെ (22)യാണ് ദില്ലി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത്.

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചവര്‍ ആര്.. എന്തിന്?

2012 ലെ മണല്‍ കടത്ത് കേസിലെയും പോലീസിനെ ആക്രമിച്ച കേസിലെയും വാറണ്ട് പ്രതിയാണ് പിടിയിലായ അബ്ദുല്‍ റാഷിഫ്. പിടികിട്ടാപ്പുള്ളിയായി അബ്ദുല്‍ റാഷിഫിനെ കോടതി പ്രഖ്യാപിച്ചിരുന്നു. മണല്‍ കടത്തു കേസില്‍ അറസ്റ്റു ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം.

arrest

കേസിലകപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ റാഷിഫ് ഗള്‍ഫില്‍ നിന്നും ദില്ലി വിമാനത്താവളത്തിലെത്തുകയായിരുന്നു. സംശയം തോന്നിയ എമിഗ്രേഷന്‍ അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലെ വാറണ്ട് പ്രതിയാണെന്ന് വ്യക്തമായത്.


എമിഗ്രേഷന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സംഘം ഡല്‍ഹിയിലെത്തി റാഷിഫിനെ കസ്റ്റഡിയില്‍എടുക്കുകയും ഇന്നലെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ റാഷിഫിനെ റിമാന്‍ഡ് ചെയ്തു.

English summary
wanted criminal from kasaragod arrested from delhi airport. kasaragod keezhur resident abdul rashid was arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്