അനധികൃത മണല്‍കടത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ്; 2017ല്‍ രജിസ്റ്റര്‍ ചെയ്തത് 1297 കേസുകള്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: അനധികൃത മണല്‍ കടത്ത് വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ നടപടി കൂടുതല്‍ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. 2017ല്‍ ജില്ലയില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 1297 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്ന് പൊലീസ് പറഞ്ഞു.

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വയനാട് സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയില്‍

2016ല്‍ 700ഉം 2015ല്‍ 435ഉം 2014ല്‍ 647ഉം 2013ല്‍ 719ഉം കേസുകളാണ് മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ളത്. സാമൂഹ്യ വിരുദ്ധ പ്രവൃത്തികളിലും മറ്റു ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട് പൊലീസിലും കോടതിയിലും ഹാജരാവാതെ ഒഴിഞ്ഞു മാറി നടക്കുന്നവരെ നടപടി ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 604 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.

police

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള പല പ്രതികളെയും ഡല്‍ഹി, ഹൈദരാബാദ്, മംഗളൂരു, ബംഗളൂരു, ചെന്നൈ, കൊച്ചി എന്നീ വിമാനത്താവളങ്ങളില്‍ വെച്ചാണ് പിടിച്ചത്. 2016 ല്‍ 591ഉം 2015ല്‍ 620ഉം പിടികിട്ടാപ്പുള്ളികളെ പിടിച്ചിരുന്നു. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 50 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം കേസുമായി ബന്ധപ്പെട്ട് 59 പ്രതികളെ അറസ്റ്റ് ചെയ്തു. 115 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
1297 cases are charged in 2017 for sand mafia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്