സുഹൃത്തുകളായി എത്തി ഹോം സ്റ്റേയിൽ മുറിയെടുത്തി, മുങ്ങിയത് കാറും ലാപ്ടോപ്പും കൊണ്ട്!!

  • By: മരിയ
Subscribe to Oneindia Malayalam

കോട്ടയം: ഹോ സ്‌റ്റേയില്‍ നിന്ന് സ്‌കോഡ കാറും ലാപ്‌ടോപ്പും മോഷണം പോയ കേസില്‍ 2 യുവാക്കളേയും 1 യുവതിയേയും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി ജുബല്‍ വര്‍ഗ്ഗീസ്, സഹോദരന്‍ ജൈത്രോ വര്‍ഗ്ഗീസ്, എറണാകുളം സ്വദേശി രേവതി കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ ധാരാവിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Kottayam Arrest

കോട്ടയം കളക്ട്രേറ്റിന് സമീപം ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയില്‍ ഉള്ള ഫെന്‍ ഹാള്‍ ഹോം സ്‌റ്റേയില്‍ നിന്നും സ്‌കോഡ കാറും ലാപ് ടോപ്പും മോഷണം പോയത്. ഇവിടെ താമസക്കാരായി എത്തിയ ജുബലും ജൈത്രോയും രേവതിയും മോഷണം നടത്തുകയയാിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച്. പ്രത്യേക സംഘം മുംബൈയില്‍ പോയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English summary
3 Youngsters caught from Mumbai.
Please Wait while comments are loading...