മൊഗ്രാല്‍പുത്തൂരില്‍ തെരുവ് നായ ശല്യം രൂക്ഷം; ഒരാഴ്ചക്കിടെ കടിയേറ്റത് നാലുപേര്‍ക്ക്

  • Posted By:
Subscribe to Oneindia Malayalam

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടിയടക്കം നാലുപേര്‍ക്കാണ് തെരുവ്‌നായയുടെ കടിയേറ്റത്. ഒരാഴ്ചമുമ്പ് അമ്മയോടൊപ്പം ബീഡി കമ്പനിയിലേക്ക് നടന്നുപോവുകയായിരുന്ന ആറ് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

അതിനിടെ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് തെരുവ് നായയുടെ കടിയേറ്റു. മറ്റൊരു യുവാവിനും ഇവിടെ കടിയേറ്റിരുന്നു. നായയുടെ മൂക്കില്‍ തുളച്ചുകയറിയ കമ്പ് വലിച്ചെടുക്കുന്നതിനിടെയായിരുന്നു നായ കടിച്ചത്.

straydog

ഇന്നലെ ഒരു വീട്ടമ്മക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായ ശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ആഷസ്: കംഗാരുക്കള്‍ക്കു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത് കുക്ക്... ഇംഗ്ലണ്ടിന് ലീഡ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
4 were bite by stray dogs in Mogralputhur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്