കാലിക്കറ്റ് സര്‍വകലാശാലയിലെ 60 പുതിയ ജീവനക്കാര്‍ക്ക് പരിശീലനം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കേരള, എം.ജി, ഫിഷറീസ്, കുസാറ്റ്, കണ്ണൂര്‍ എന്നീ സര്‍വകലാശാലകളില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാറ്റം ലഭിച്ച 60 ജീവനക്കാര്‍ക്കായി സര്‍വകലാശാലയില്‍ പ്രത്യേക പരിശീലനം ആരംഭിച്ചു. കാലിക്കറ്റിന്റെ സവിശേഷതയായ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റത്തിന്റെ പ്രായോഗിക പരിശീലനവും ഇതില്‍ ഉള്‍പ്പെടുന്നു.

ട്വിറ്റര്‍ ഫേസ് ബുക്കുമായി പോരാട്ടത്തിന്, ഇനി വേര്‍ഡ് ലിമിറ്റില്ല, റോക്കിങ്

സര്‍വകലാശാലാ ചട്ടങ്ങള്‍, ഓഫീസ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ഫിനാന്‍സ്, ഓഡിറ്റിംഗ്, ടീം ബില്‍ഡിംഗ് തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഫിനാന്‍സ് ഓഫീസര്‍ വേലായുധന്‍ മുടിക്കുന്നത്ത്, ജോയിന്റ് രജിസ്ട്രാര്‍ സി.എസ്.മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

university

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാറ്റം ലഭിച്ചു വന്ന ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബി.സി.എ/ബി.കോം/ബി.കോം വൊക്കേഷണല്‍/ബി.ബി.എ/ബി.വി.സി/ബി.ടി.എ/ബി.എച്ച്.എ/ബി.എം.എം.സി/ബി.ടി.എച്ച്.എം/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ/ബി.എ ഇസ്‌ലാമിക് ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബര്‍ 22-ന് ആരംഭിക്കും.

English summary
60 new staffs are given training in Calicut university

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്