
ജയശങ്കറിന് പുതിയ കുരുക്ക്; സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ കേസെടുത്തു, കോടതിയില്‍ ഹാജരാകണം
തിരുവനന്തപുരം: സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ എ ജയശങ്കറിന്റെ പേരില്‍ കേസെടുത്തു. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് എംബി രാജേഷിനെതിരെയും ഭാര്യ സഹോദരന് നിതിന്‍ കണിച്ചേരിക്കുമെതിരെ ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് എംബി രാജേഷ് പരാതി നല്‍കിയത്. ചാനല്‍ ചര്ചര്ച്ചയിലായിരുന്നു അപകീര്‍ത്തിപരമായ പരാമര്‍ശം.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കേസെടുത്ത പശ്ചാത്തലത്തില്‍ ജയശങ്കറിനോട് ഒക്്ടോബര്‍ 20ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് എംബി രാജേഷ് ഇടപ്പെട്ടന്നായിരുന്നു ജയശങ്കര്‍ ഉന്നയിച്ച പരാമര്‍ശം. നിതിന്‍ കണിച്ചേരിക്കുമെതിരെയും പരാമര്‍ശം നടത്തിയിരുന്നു. അന്ന് ജയശങ്കറിന്റെ പ്രസ്താവനയ്ക്കെതിരെ എംബി രാജേഷ് രംഗത്തെത്തിയിരുന്നു.

വാളയാര്‍ കേസില്‍ എംപി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിന്‍ കണിച്ചേരിയും മുന്‍കൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ഇത് എല്ലാ ആളുകള്‍ക്കും അറിയുന്ന കാര്യമാണ് അത്. ആ പ്രതികള്‍ ഇപ്പോള്‍ നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു എന്നായിരുന്നു ജയശങ്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്നായിരുന്നു എംബി രാജേഷ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സമയത്തും ഈ വിഷയം ചര്‍ച്ചയായിരുന്നു. 2019 ഡിസംബര്‍ ആറിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയിലാണ് ജയശങ്കര്‍ പരാമര്‍ശം നടത്തിയത്. വിനു വി ജോണ്‍ ആയിരുന്നു അന്ന് ചര്‍ച്ച നിയന്ത്രിച്ചിരുന്നത്. ഹൈദരാബാദില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലില്‍ നാല് പേരെ കൊലപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ചര്‍ച്ച നടന്നത്.

സിപിഎം സംസ്ഥാനകമ്മിറ്റിയംഗമായ തന്നെ സമൂഹമധ്യത്തില്‍ അപമാനിക്കാനാണ് ജയശങ്കര്‍ മുതിര്‍ന്നത്. ഇതിനെതിരെ നിയമനപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് എം ബി രാജേഷ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. നേരത്തെ കോടതി എം ബി രാജഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് തെളിവുകളും കൈമാറിയിട്ടുണ്ട്. കേസില്‍ അഞ്ച് പേര് സാക്ഷിയുമായിട്ടുണ്ട്.

അതേസമയം, ചര്‍ച്ചയ്ക്ക് പിന്നാലെ എംബി രാജേഷ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ജയശങ്കറിന്റെ ആരോപണം നിഷേധിച്ച എംബി രാജേഷ് പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഇത്തരമൊരു അപമാനകരമായ ആരോപണം ഉന്നയിച്ചത് ഹിന്ദു ഐക്യവേദിയുടെ നേതാവ് ശശികലയാണ്. മറ്റ് ചിലരും ഈ ആരോപണം ഉന്നയിച്ചു. അവര്‍ക്കെതിരായി ഡിജിപിക്ക് പരാതി നല്കി ക്രിമിനല്‍ നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് എംബി രാജേഷ് അന്ന് പറഞ്ഞിരുന്നു.

ആരെയും എന്ത് പുലഭ്യവും പറയാന്‍ ജന്മാവകാശം ഉണ്ടെന്ന് കരുതുന്ന ആളാണ് ജയശങ്കര്‍. സര്‍വ്വത്ര പുച്ഛം, പരമപുച്ഛം പുലഭ്യം പറച്ചില് ഇതൊക്കെ ഒരലങ്കാരമായിട്ടും ഭൂഷണമായിട്ടും കൊണ്ടുനടക്കുന്നൊരാളാണ്. ഞാന്‍ കൂടുതല്‍ അയാളെ കുറിച്ച് പറയുന്നില്ല. പക്ഷെ എന്ത് തെമ്മാടിത്തം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ടൊരാളല്ല ഞാനെന്ന് അയാളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിയമനടപടി ജയശങ്കറിന് നേരെയും സ്വീകരിക്കുമെന്നും അന്ന് എംബി രാജേഷ് പറഞ്ഞിരുന്നു.
സമുദായങ്ങളെ പ്രീണിപ്പിക്കാൻ ബിജെപിയുടെ ജൻ ആശിർവാദ് യാത്ര: ആദ്യഘട്ടത്തിൽ നാല് കേന്ദ്രമന്ത്രിമാർ
ആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നു
അഫ്ഗാനിസ്ഥാന് : എല്ലാത്തിനും കാരണം ബൈഡന്, രാജിവെക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്