കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്യാമപ്രസാദിനെ കൊന്നത് കണക്കുതീര്‍ക്കാനോ, പോലീസ് പറയുന്നത് ഇങ്ങനെ

ശ്യാമപ്രസാദ് ക്ലാസിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്

  • By Vaisakhan
Google Oneindia Malayalam News

പേരാവൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ്. കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ചതാണെന്ന് പോലീസ് പറയുന്നു. കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അയ്യൂബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

വെള്ളിയാഴ്ച്ച വൈകിട്ടാണ് ശ്യാമപ്രസാദിനെ വാഹനത്തിലെത്തിയ സംഘം കൊലപ്പെടുത്തുന്നത്. ഇവര്‍ പിന്നീട് വയനാട്ടിലെ തലപ്പുഴയില്‍ വച്ച് ആയുധങ്ങളുമായി അറസ്റ്റിലാവുകയും ചെയ്തു. കൊലയില്‍ പ്രതിഷേധിച്ച് എബിവിപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകിയിരുന്നു. ഇതിന് പുറമേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ പി സദാശിവവും രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ടത് എങ്ങനെ

കൊല്ലപ്പെട്ടത് എങ്ങനെ

പ്രതികള്‍ നേരത്തെ തന്നെ ശ്യാമപ്രസാദിന്റെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ക്ലാസിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മുഹമ്മദ്, സലീം, അമീര്‍, ഷഹീം, എന്നീ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ കൃത്യം നടത്താനായി മാനന്തവാടി റോഡില്‍ കാറുമായി ശ്യാമിനെ കാത്തിരുന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇവര്‍ മാറ്റിയിരുന്നു.

ആളില്ലാത്ത സ്ഥലത്ത് കാര്‍ നിര്‍ത്തിയ സംഘം ക്ലാസ് വിട്ടുവരുന്ന സമയത്ത് ഇവിടെ വെച്ച് ശ്യാമപ്രസാദിനെ വധിക്കുകയായിരുന്നു. ശ്യാമിന്റെ ബൈക്ക് ഇവര്‍ ആദ്യം തടയാന്‍ ശ്രമിക്കുകയും ഇതിന് സാധിക്കാതെ വന്നപ്പോള്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

പോലീസിനെ സഹായിച്ചത് രക്തക്കറ

പോലീസിനെ സഹായിച്ചത് രക്തക്കറ

കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നെങ്കിലും പോലിസിന്റെ വാഹനപരിശോധനയില്‍ ഇവര്‍ പിടിക്കപ്പെടുകയായിരുന്നു. ചെരുപ്പിലും വസ്ത്രത്തിലും കണ്ട രക്തക്കറയിലൂടെ തലപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രക്തക്കറ കണ്ട് ഇവരെ ചോദ്യം ചെയ്തതോടെ പ്രതികള്‍ പിടിക്കപ്പെടുകയായിരുന്നു. ഇതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിയ സൂചനകളും പോലീസിന് ഗുണം ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു

കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു

ശ്യാമപ്രസാദിന്റെ മരണത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍ പി സദാശിവം. കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അഹിംസാ പ്രതിച്ഛായ സംഭവത്തോടെ തകര്‍ന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

കൊലപാതകത്തെ തുടര്‍ന്ന് കൂടുതല്‍ അക്രമങ്ങള്‍ പാടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചിരുന്ന് വേണം സമാധാന ശ്രമങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അവസാനിക്കാത്ത അക്രമങ്ങള്‍

അവസാനിക്കാത്ത അക്രമങ്ങള്‍

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലും സമാധാനപരമായിരുന്നെല്ലന്നാണ് ആരോപണം. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. ഇതിനിടെ വ്യാപാരിയായ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നിട്ടുണ്ട്. പച്ചക്കറി വ്യാപാരിക്കാണ് മര്‍ദനമേറ്റത്. ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary
abvp workers murder is pre planned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X