അഞ്ച് മാസത്തിന് ശേഷം ദിലീപ് ഫേസ്ബുക്കിൽ! വളച്ചവർക്കും ഒടിച്ചവർക്കും ചരിത്രം ചമച്ചവർക്കും സമർപ്പിതം

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ദിലീപ് വീണ്ടും ഫേസ്ബുക്കിൽ | Oneindia Malayalam

  കൊച്ചി: അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് പേജിന് ജീവൻവച്ചു. പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായാണ് ദിലീപ് വീണ്ടും ഫേസ്ബുക്കിലെത്തിയത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജും നിർജീവമായിരുന്നു.

  ഉത്തർപ്രദേശിൽ റംസാൻ അവധി വെട്ടിക്കുറച്ചു! ഹിന്ദു ആഘോഷദിവസങ്ങളിൽ മദ്രസകളും അടഞ്ഞുകിടക്കും...

  ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് ജിഷ നേരിട്ടുകണ്ടു! വിവാദ വെളിപ്പെടുത്തലുമായി നിഷ....

  പ്രിയപ്പെട്ടവരെ എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് ദിലീപിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ വരുന്നതെന്ന് പറഞ്ഞശേഷം, ഏതു പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങൾ ഉണ്ടെന്നുള്ളതാണ് തന്റെ ശക്തിയെന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.

  ഫേസ്ബുക്ക് പോസ്റ്റ്...

  ഫേസ്ബുക്ക് പോസ്റ്റ്...

  ജനുവരി 3 ബുധനാഴ്ച ആറു മണിയോടെയാണ് ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കിൽ ദിലീപ് കുറിച്ചിട്ട വരികൾ ഇങ്ങനെ:- ''പ്രിയപ്പെട്ടവരെ, ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി.

   പുതുവർഷം...

  പുതുവർഷം...

  തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ "കമ്മാരസംഭവം "എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.

  സമർപ്പിതം...

  സമർപ്പിതം...

  ചരിത്രം ചമച്ചവർക്ക് സമർപ്പിതം. വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക് സമർപ്പിതം.
  #കമ്മാരസംഭവം'' ഇങ്ങനെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

   ദിലീപേട്ടാ...

  ദിലീപേട്ടാ...

  പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഞങ്ങൾ ദിലീപേട്ടനൊപ്പമാണെന്നും, ദിലീപേട്ടന് എല്ലാവിധ ആശംസകളും നേരുന്നു എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ.

  അരുൺ ഗോപി, ഒമർ ലുലു...

  അരുൺ ഗോപി, ഒമർ ലുലു...

  സംവിധായകരായ അരുൺ ഗോപി, ഒമർ ലുലു എന്നിവരും ദിലീപിന്റെ പോസ്റ്റിന് കമന്റു് ചെയ്തിട്ടുണ്ട്. ലവ് യൂ എന്നാണ് ഇരുവരുടെയും കമന്റുകൾ. അതേസമയം നടിയെ ആക്രമിച്ച കേസിനെ ഓർമ്മിപ്പിച്ചും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

  അവൾക്കൊപ്പം...

  അവൾക്കൊപ്പം...

  ദിലീപിന് അഭിവാദ്യമർപ്പിച്ചുള്ള കമന്റുകൾക്കിടയിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഒട്ടേറെപേർ രംഗത്തെത്തി. ബലാത്സംഗക്കേസിലെ പ്രതിയായ താങ്കളോടൊപ്പം നിന്നാൽ താങ്കളും ഞങ്ങളും തമ്മിൽ എന്താണ് വ്യത്യാസമെന്നായിരുന്നു ചിലരുടെ ചോദ്യം.

  പിന്തുണ...

  പിന്തുണ...

  ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ അവൾക്കൊപ്പം ഹാഷ്ടാഗ് കമന്റുകളും ദിലീപിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, നിരവധി സ്ത്രീകൾ ദിലീപിനെ പിന്തുണച്ച് കമന്റ് ചെയ്തിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  actor dileep came back to facebook after five months.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്