കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലക്കുടിക്കാരന്‍ മണി ഓട്ടോക്കാരനില്‍ നിന്ന് സിനിമാ ലോകത്തേക്ക്,ഇതിലും ഒരു കണ്ണീരുപ്പുണ്ട്...

  • By Siniya
Google Oneindia Malayalam News

ചാലക്കുടി: പ്രിയ നടന്‍ കലാഭവന്‍ മണിയുടെ വിയോഗം മലയാളികളെ കണ്ണീരിലാഴ്ത്തിരിക്കുകയാണ്. ജീവിതാനുഭവങ്ങളിലെ കാഴ്ചകള്‍ തന്നെയാണ് തന്റെ അഭിനയത്തിലൂടെ മണി പുറത്തെടുത്തിട്ടുള്ളത്. എല്ലാവരെയും സസൂഷ്മം നിരീക്ഷിച്ച് അവരില്‍ ഒരു കഥാപാത്രമുണ്ടെന്ന് കണ്ടെത്താനും അത് അനായാസം അവതരിപ്പിക്കാനും മണിക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍ മണിയുടെ ജീവിതാനുഭവങ്ങള്‍ അത്ര രസകരമായിരുന്നില്ല. ജീവിതത്തില്‍ കഷ്ടപ്പാടുകളില്‍ നിന്ന് മുന്നേറി വന്ന വയ്ക്തിയാണ് അദ്ദേഹം. ജീവിക്കാനുള്ള ഓട്ടപ്പാച്ചലുകള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വെക്കുന്നത്.

ഓട്ടോക്കാരന്‍

ഓട്ടോക്കാരന്‍

ഹൈസ്‌കുള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കുടുംബ പ്രാരാംബ്ധമാണ് ഓട്ടോറിക്ഷാ ഡ്രൈവറാക്കി മാറ്റിയത്. അയല്‍വാസിയായ പാളയംകോട്ട് അലിയുടെ ഓട്ടോയാണ് മണി ഓടിച്ചിരുന്നത്.

തമാശക്കാരന്‍

തമാശക്കാരന്‍

അന്ന് മണിയുടെ ഓട്ടോ വിളിക്കാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. വിളിച്ചാല്‍ പെട്ടെന്ന് ഓടിയെത്തുക മാത്രമല്ല തമാശകള്‍ കേട്ട് സ്ഥലത്തെത്തമെന്നതാണ് ആളുകള്‍ക്ക് ഹരം.

മിമിക്രി

മിമിക്രി

ഹൈസ്‌കൂള്‍ കാലഘട്ടങ്ങളില്‍ തന്നെ മിമിക്രിയും നാടന്‍ പാട്ടുകളും മണിയുടെ കൈവശമുണ്ടായിരുന്നു. ഏതു ജോലിക്കിടയിലും ഇത് എപ്പോഴും കൂടെ കൊണ്ടു നടക്കുകയും ചെയ്തിരുന്നു.

അവതരിപ്പിക്കുന്നത്

അവതരിപ്പിക്കുന്നത്

ജോലി കഴിഞ്ഞാല്‍ പിന്നെ ഉത്സവ പറമ്പുകളിലും മറ്റ് പരിപാടികള്‍ നടക്കുന്നിടത്തേക്കും മണിയുടെ ഓട്ടമാണ്. മണിയുടം മിമിക്രിയും നാടന്‍ പാട്ടും ജനങ്ങള്‍ക്ക് അത്രയേറെ പ്രിയമായിരുന്നു.

അവസരങ്ങള്‍ ചോദിച്ചു നടന്ന കാലം

അവസരങ്ങള്‍ ചോദിച്ചു നടന്ന കാലം

മിമിക്രി അവതരിപ്പിക്കാന്‍ സംഘാടകരോട് പലപ്പോഴും അവസരങ്ങള്‍ ചോദിച്ചു നടന്ന കാലങ്ങളെ കുറിച്ച് മണി തന്നെ പല വേദികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രതിഫലമില്ലാതെ

പ്രതിഫലമില്ലാതെ

പല വേദികളിലും പ്രതിഫലമില്ലാതെയാണ് മണി പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. തന്റെ കഴിവിനെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുകയെന്നാതായിരുന്നു.

മിമിക്രി മാസ്റ്റര്‍പീസ്

മിമിക്രി മാസ്റ്റര്‍പീസ്

പൂരം, വെടിക്കെട്ട്, ഒറ്റ ശ്വാസത്തില്‍ സിനിമാ പേരുകള്‍, എലിയുടെ പ്രാര്ത്ഥന, കുരങ്ങിന്റെ ചാട്ടം, നാത്തൂന്റെ മരണ കഥ പറയുക എന്നിവയായിരുന്നു സ്റ്റേജുകളിലും സിനിമകളിലും സ്ഥിരമായി അവതരിപ്പിക്കാറ്.

കലാഭവനിലേക്ക്

കലാഭവനിലേക്ക്

മണിക്ക് ധാരാളം മിമിക്രി ട്രൂപ്പുകള്‍ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയില്‍ വച്ച് പരിചയപ്പെട്ട് പീറ്റര്‍ എന്ന വ്യക്തിയാണ് മണിയെ കലാഭവനിലേക്ക് എത്തിച്ചത്. പിന്നീട് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹത്തോടെ മണി സിനിമക്കാരെ കണ്ടു തുടങ്ങുകയായിരുന്നു.

ആദ്യ ചിത്രം

ആദ്യ ചിത്രം

സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷങ്ങള്‍ ചെയ്ത് മണി സിനിമയിലേക്ക് ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി അഭിനിയിച്ചു.

ഗായകന്‍

ഗായകന്‍

നടന്‍ എന്നതിലുപരി മണി നല്ലൊരു ഗായകന്‍ കൂടിയായിരുന്നു. അദ്ദേഹം അഭിനയിച്ച മിക്ക ചിത്രങ്ങളിലും പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

English summary
actor Kalabhavan mani's life story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X