അത്ഭുത ദ്വീപിലെ 'രാജ ഗുരു' അന്തരിച്ചു; ഉയരമില്ലായ്മയുമായി ഉയരത്തിലെത്തിയ വെട്ടൂര്‍ പുരുഷന് വിട

Subscribe to Oneindia Malayalam

വര്‍ക്കല: നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഉയരം കുറവായിരുന്നെങ്കിലും ആ പരിമിതികളെ ജീവിതത്തില്‍ മറികടന്ന വ്യക്തിയായിരുന്നു വെട്ടൂര്‍ പുരുഷന്‍. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നുമുതല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്നു.

Vettor Purushan

വിനയന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അത്ഭുത ദ്വീപില്‍ ശ്രദ്ധേയമായ വേഷം ആയിരുന്നു വെട്ടൂര്‍ പുരുഷന്‍ അവതരിപ്പിച്ചത്. രാജഗുരുവിന്റെ വേഷം ആയിരുന്നു പുരുഷന്.

വര്‍ക്കലയ്ക്കടുത്ത് വെട്ടൂര്‍ സ്വദേശിയാണ്. 1974 ല്‍ പുറത്തിറയ 'നടീനടന്‍മാരെ ആവശ്യമുണ്ട്' എന്നതായിരുനനു വെട്ടൂര്‍ പുരുഷന്റെ ആദ്യ സിനിമ. വിനയന്റെ അത്ഭുത ദ്വീപിലാണ് അവസാനമായി അഭിനയിച്ചത്.

English summary
Actor Vettoor Purushan passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്