രാജീവ് വധം: ഉദയഭാനുവിന് രക്ഷയില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി... ഇനി അറസ്റ്റ്?

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് തിരിച്ചടി. കേസില്‍ പ്രതിക്കൂട്ടില്ലായ ഉദയഭാനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അനിവാര്യമാണെങ്കില്‍ ഉദയഭാനുവിനെ അന്വേഷണസംഘത്തിന് അറസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു.
ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കരുതെന്ന കോടതിയുടെ മുന്‍ നിലപാട് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നിവിന്‍ പോളി നായികയ്ക്ക് നേരിട്ടത്... ഒരു വര്‍ഷമായി പിന്തുടര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം, പിടിയില്‍

ക്ലൈമാക്‌സ് മാറിയേക്കും... കാര്യങ്ങള്‍ ദിലീപിന്റെ വരുതിയിലേക്ക്? മുഖ്യ സാക്ഷി മൊഴി മാറ്റി

1

രാജീവ് വധക്കേസില്‍ 12 പേജുകറളുള്ള റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഉദയഭാനുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നതാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇപ്പോള്‍ ഹൈക്കോടതി അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് അന്വേഷണസംഘത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.

2

അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇതു കോടതി തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ ഉദയഭാനുവിന് അന്വേഷണസംഘത്തിനു മുന്നില്‍ കീഴടങ്ങേണ്ടിവരും. ഇല്ലെങ്കില്‍ അറസ്റ്റുണ്ടാവാന്‍ സാധ്യതയുണ്ട്. അതേസമയം, ഹൈക്കോടതി കൈവിട്ടതോടെ അദ്ദേഹം സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. നേരത്തേ ജസ്റ്റിസ് പി ഉബൈദാണ് ഉദയഭാനുവിന്റെ കസ്റ്റഡി തടഞ്ഞത്. ഇതു തെറ്റാണെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ ഹരിപ്രസാദിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

English summary
Rajeev murder case: Adv. Udayabhanu's anticipatory bail rejected by highcourt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്