കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ്; സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍ നാളെ ( ഞായറാഴ്ച ) തുറന്നു പ്രവര്‍ത്തിക്കും. ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, കള്ളു ഷാപ്പുകള്‍ എന്നിവ നാളെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളത്തെ ലോക്ക് ഡൗണില്‍ നിയന്ത്രിത ഇളവ് അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുവെ ഞായരാഴ്ചകളില്‍ മദ്യ വില്‍പ്പന ശാല തുറക്കാറില്ലായിരുന്നു.

liquor

Recommended Video

cmsvideo
മദ്യത്തിന്റെ വില കൂട്ടിയത് താത്കാലികം | Oneindia Malayalam

ബാറുകളില്‍ നാളെ മദ്യ വില്‍പ്പന മാത്രമായിരിക്കും. വിവിധ പരീക്ഷകള്‍ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഞായറാഴ്ചകളില്‍ ലോക്ക് ഡൗണിലെ നിയന്ത്രണം എടുത്തുമാറ്റാന്‍ തീരുമാനിച്ചത്. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും നാളെ നടക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബെവ്‌കോ ഔട്ട്‌ലെറ്റകളും 36 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് മദ്യ വിതരമം നടത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും കുതിച്ചുയര്‍ന്ന് കൊവിഡ് കണക്കുകള്‍. ഇന്നും നൂറിന് മുകളില്‍ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 127 പേര്‍ പോസിറ്റീവ് ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് നൂറിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഇതുവരെ ഉളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയാണ് ഇത്. ഇന്നലെ 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഇന്ന് 57 പേരാണ് കോവിഡ് മുക്തരായിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച 127 പേരില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങലില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്ക് രോഗം പകര്‍ന്നു. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗമുണ്ട്. മഹാരാഷ്ട്ര-15, ദില്ലി- 9, തമിഴ്നാട്-5, ഉത്തര്‍ പ്രദേശ്- 2 കര്‍ണാടക-2 രാജസ്ഥാന്‍-1, മധ്യപ്രദേശ്-1, ഗുജറാത്ത്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ കണക്കുകള്‍.

English summary
All liquor shops in Kerala will be open tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X