'സിനിമാ സ്റ്റൈൽ' പ്രതികാരവുമായി ആന്റണി പെരുമ്പാവൂർ! കർഷകരുടെ വെള്ളം മുട്ടിച്ചു... വീണ്ടും ആരോപണം..

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  കർഷകർക്ക് പണി കൊടുത്ത് ആന്റണി പെരുമ്പാവൂർ | Oneindia Malayalam

  കൊച്ചി: നിയമം ലംഘിച്ച് വയൽ നികത്തുന്നതിനെ എതിർത്ത കർഷകർക്കെതിരെ ആന്റണി പെരുമ്പാവൂരിന്റെ പ്രതികാരനടപടി. തങ്ങളുടെ കൃഷിയിടത്തിൽ വെള്ളം ലഭിക്കാതിരിക്കാൻ ആന്റണി പെരുമ്പാവൂർ കനാൽ മണ്ണിട്ട് നികത്തി പ്രതികാരം ചെയ്തെന്നാണ് കർഷകർ ആരോപിക്കുന്നത്. ആന്റണി പെരുമ്പാവൂരിനെതിരായ ആരോപണങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത മാതൃഭൂമി തന്നെയാണ് ഈ വാർത്തയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  രാകേഷിന് താലി എടുത്ത് നൽകിയത് മൊയ്നുദ്ദീൻ! മുസ്ലീം കുടുംബത്തിലെ ഹൈന്ദവ വിവാഹം...

  കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതയതോടെ കർഷകർ കൃഷിയിറക്കാൻ കഴിയാതെ വിഷമിക്കുകയാണെന്നും മാതൃഭൂമിയുടെ വാർത്തയിൽ പറയുന്നു. പ്രമുഖ സിനിമാ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ നിലംനികത്തുന്നതായി സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നത്.

   നെൽവയൽ...

  നെൽവയൽ...

  ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങോൽക്കര അയ്മുറി റോഡിലെ ഒരേക്കർ സ്ഥലത്ത് തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് നിലംനികത്തുന്നതായാണ് ആരോപണം. പ്രദേശത്തെ കർഷകരും സിപിഎം നേതാക്കളുമാണ് ആന്റണി പെരുമ്പാവൂരിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നത്.

  ജില്ലാ കളക്ടർക്കും...

  ജില്ലാ കളക്ടർക്കും...

  ആന്റണി പെരുമ്പാവൂരിന്റെ നിയമലംഘനത്തിനെതിരെ പ്രദേശവാസികൾ ജില്ലാ കളക്ടർക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ കമ്മീഷണർ വയൽ നികത്തരുതെന്ന് ഉത്തരവിട്ടു.

  സ്റ്റേ...

  സ്റ്റേ...

  എന്നാൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി പ്രസ്തുത ഉത്തരവ് സ്റ്റേ ചെയ്തു. എന്നാൽ ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും ചില വ്യവസ്ഥകൾ ഹൈക്കോടതി മുന്നോട്ടുവച്ചിരുന്നു.

  നാട്ടുകാർ...

  നാട്ടുകാർ...

  ഇടക്കാല സ്റ്റേ ലഭിച്ചെങ്കിലും, പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങൾ കേട്ടുംതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ആന്റണി പെരുമ്പാവൂർ ഈ വ്യവസ്ഥ ലംഘിച്ച് പാഴ്മരങ്ങളും മറ്റും ഉപയോഗിച്ച് നിലംനികത്തുന്നതായാണ് നാട്ടുകാരും കർഷകരും ആരോപിക്കുന്നത്.

  വെള്ളം തടഞ്ഞെന്ന്...

  വെള്ളം തടഞ്ഞെന്ന്...

  നിലംനികത്തലിനെ എതിർത്ത തങ്ങളോട് ആന്റണി പെരുമ്പാവൂർ പ്രതികാരം ചെയ്യുകയാണെന്നാണ് ഇപ്പോൾ കർഷകരുടെ ആരോപണം. തൊട്ടടുത്തുള്ള കൃഷിയിടത്തിൽ വെള്ളം ലഭിക്കാതിരിക്കാൻ നിലത്തോട് ചേർന്നുള്ള കനാൽ മണ്ണിട്ട് നികത്തിയെന്നും, ഇതിനാൽ കൃഷിയിറക്കാൻ കഴിയുന്നില്ലെന്നുമാണ് കർഷകർ പറയുന്നത്.

  അവർക്ക് മാത്രം...

  അവർക്ക് മാത്രം...

  നെൽവയൽ നികത്തുന്നതിനോടൊപ്പം തൊട്ടടുത്തുള്ള കാനയും അടച്ചിരുന്നു. ഇതോടെ ആന്റണിയുടെ വയലിലേക്ക് മാത്രം വെള്ളം ലഭിക്കുന്ന അവസ്ഥയുണ്ടായി. ഇതിനുപുറമേ തെങ്ങോലകൾ ഉപയോഗിച്ച് കാനയിൽ നിന്ന് തൊട്ടടുത്ത കൃഷിയിടത്തിലേക്കുള്ള വെള്ളച്ചാലുകൾ തടഞ്ഞതായും കർഷകർ ആരോപിക്കുന്നു.

  തരിശ്...

  തരിശ്...

  നിലം നികത്തുന്നതിനിരെ പ്രതിഷേധിച്ചതിന്റെ പ്രതികാര നടപടിയാണിതെന്നാണ് കർഷകർ പറയുന്നത്. വെള്ളം ലഭിക്കാതായതോടെ പ്രദേശത്തെ കൃഷിഭൂമിയെല്ലാം തരിശായി കിടക്കുകയാണ്.

  പ്രതികരണമില്ല...

  പ്രതികരണമില്ല...

  രണ്ട് ദിവസം തുടർച്ചയായി തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും ആന്റണി പെരുമ്പാവൂർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ഉടമസ്ഥനാണ്. മോഹൻലാലിനെ നായകനാക്കി അദ്ദേഹം നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

  പ്രവാസിയുടെ ഭാര്യ അയൽവാസിയായ ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി! കുഞ്ഞിനെ വേണ്ടെന്ന് ഹസ്നത്ത്...

  ഇവൾ സൗദിയിലെ ആദ്യ നാടക നടി! ചരിത്രംകുറിച്ച് നജാത്തിന്റെ അരങ്ങേറ്റം... നിറഞ്ഞ കൈയടി...


  English summary
  allegations against antony perumbavoor, follow up reports.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്