• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഖിയുടെ കൊലപാതകം; കാണാതായവരുടെ കൂട്ടത്തിൽ എഴുതി തള്ളേണ്ടിയിരുന്നത്, ചുരുളഴിച്ചത് ഈ സംഭവം...

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ബ്രോഡ്ബാന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രാഖിയുടെ കൊലപാതകം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. പോലീസ് അന്വേഷണത്തിൽ കാമുകന്റെ വീട്ടിലെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടിരുന്നത്. എന്നാൽ ഈ കൊലപതകം തെളിയാനുണ്ടായ സഹചര്യം മറ്റൊന്നാണ്.

ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കുമോ! കശ്മീരിലേക്ക് കൂടുതല്‍ സൈന്യമെത്തുമ്പോള്‍ ഭീതിയില്‍ ജനങ്ങൾ...

കാണാതായവരുടെ കൂട്ടിൽ പെട്ടുപോകേണ്ട ഒന്നായിരുന്നു ഈ സംഭവം. തിരുപുറം പുത്തൻകട ജോയ്ഭവനിൽ രാഖിയുടെ കൊലപാതകത്തിന്റെയും അതിനുപിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് അച്ഛൻ രാജൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയായിരുന്നു. രാഖിയുടെ മൃതദേഹം ജലൈ 21നായിരുന്നു കാമുകൻ അഖിലിന്റെ വീട്ടു പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ചുരുളഴിച്ചത് ഹേബിയസ് കോർപസ്

ചുരുളഴിച്ചത് ഹേബിയസ് കോർപസ്

താൻ ജൂലായ് ആറിനാണു മകളെ കാണാനില്ലെന്നു കാണിച്ച് പൂവാർ പോലീസിൽ പരാതി നൽകിയതെന്ന് രാജൻ പറയുന്നു. ആദ്യഘട്ടത്തിൽ പോലീസ് കാര്യമായി അന്വേഷിച്ചില്ല. തുടർന്ന് ഹേബിയസ്‍ കോർപ്പസ് ഫയൽ ചെയ്യുകായിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയതെന്ന് രാജൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഫോൺ ഉപയോഗിച്ചില്ല

ഫോൺ ഉപയോഗിച്ചില്ല

ലീവ് കഴിഞ്ഞ് അച്ഛന്റെ കടയിൽ നിന്ന് പഹാരങ്ങളുമായി ജോലിയിൽ പ്രവേശിക്കാൻ പോയതായിരുന്നു രാഖി. ജൂൺ 21നായിരുന്നു രാഖി വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനുശേഷം ആരെയും രാഖി വിളിച്ചില്ല. വാട്സ് ആപ്പ് ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഇതിനിടയിൽ ഒരു കോൾ വന്നെങ്കിലും മറുതലയ്ക്ക് നിന്ന് സംസാരങങളൊന്നും ഉണ്ടായില്ല. ഇതാണ് ബന്ധുക്കൾക്ക് സംശയം തോന്നാൻ ഇടയായത്.

സിം അഖിലിന് വിനയായി

സിം അഖിലിന് വിനയായി

എറണാകുളത്ത് അന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന മറുപടിയായിരുന്നു ബന്ധുക്കൾക്ക് നൽകിയത്. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷിക്കാം എന്ന സ്ഥിരം പല്ലവിയിൽ പോലീസ് പരാതി ഒതുക്കി. ഇതോടെയാണ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. കൊലപാതകത്തിന് ശേഷം അഖിൽ രാഖിയുടെ സിം മറ്റൊരു മൊബൈലിൽ ഇട്ട് വിളിച്ചതാണ് കേസന്വേഷണം പോലീസിനും എളുപ്പമായത്.

കൊലപാതകം ഓടുന്ന കറിൽ വെച്ച്

കൊലപാതകം ഓടുന്ന കറിൽ വെച്ച്

കൈത്തണ്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും കാറിലെ സീറ്റിട്ട് മുറുക്കിയുമാണ് കൃത്വം നടത്തിയതെന്ന് പിടിയിലായ കാമുകൻ അഖിൽ പോലീസിന് മൊഴി നൽകി. മരിച്ചാലും ഈ ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് പറഞ്ഞതോടെയാണ് കൊലപാതകം നടത്തിയതെന്നും അഖിൽ മൊവി നൽകിയിട്ടുണ്ട്. കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെതതിയത്. ഓടുന്ന കാറിൽ വെച്ച് തന്നെയാണ് കൊലപാതകം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് പേരും അറസ്റ്റിൽ

മൂന്ന് പേരും അറസ്റ്റിൽ

കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി രിമാൻഡ് ചെയ്തു. നേരത്തെ തന്നെ ഇവരുടെ സുഹൃത്ത് ആദർശിനെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് സഹായം ചെയ്തുകൊടുത്ത കുറ്റത്തിനാണ് അറസ്റ്റ്. ആദർശിനെ ചോദ്യം ചെയ്തപ്പോവായിരുന്നു മൃതദേഹം വീട്ടു വളപ്പിൽ കുഴിച്ചിട്ടതായി പോലീസിന് മനസിലായത്.

പോലീസ് ഭാഷ്യം ഇങ്ങനെ

പോലീസ് ഭാഷ്യം ഇങ്ങനെ

രാഖിയും അഖിലും ദീർഘകാലമായി പ്രണയത്തിലായിരുന്നു. തുടർന്ന് രഹസ്യമായി വിവാഹം കവിച്ചു. മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം തീരുമാനിച്ചതോടെ രാഖിയെ ഒവിവാക്കാൻ ശ്രമിക്കുകയായരുന്നു. രാഖിയെ കാറിൽ കയറ്റികൊണ്ടു വരുമ്പോൾ രാഹുൽ വഴിയിൽ വെച്ച് കാറിൽ കയറി പിൻ സീറ്റിലിരുന്നു. ഇയാൾക്കൊപ്പം കാത്തിരുന്ന ആദർശ് ഇരുചക്ര വാഹന്തതിൽ മടങ്ങുകയുമായിരുന്നു. കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്.

അനുനയത്തിന് തയ്യാറായില്ല

അനുനയത്തിന് തയ്യാറായില്ല

രാഖി അനുനയത്തിന് തയ്യാറായില്ല. തന്നെ ജീവിക്കാൻ വിടല്ലെന്ന് രാഖി ഭീഷണിപെടുത്തിയെന്ന് അഖിൽ ജ്യേഷ്ഠനോട് പറഞ്ഞു. എന്നാൽ കൊന്നോട്ടെ എന്ന് ചോദിച്ച്പോൾ കൊന്നോളാനാണ് രാഖി പറ‍ഞ്ഞത്. തുടർന്ന് അകിൽ കൈത്തണ്ട കുഴിത്തിന് മുറുക്കി പിടിച്ചു. കൈ കഴച്ചപ്പോൽ സീറ്റ് ബെൽട്ട് കൊണ്ട് കഴുത്ത് ഞെരിച്ചു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. രാഖി നിലപാട് മാറ്റിയതാണെങ്കിലോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ ‘ കൈവെച്ചുപോയില്ലേ, തീര്‍ക്കാമെന്ന് കരുതി' എന്നാണ് അഖില്‍ നല്‍കിയ മറുപടി. കഴുത്തുഞെരിച്ച ശേഷം വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കയറുകൊണ്ട് സീറ്റിനോട് ചേര്‍ത്ത് കെട്ടിയെന്നും പോലീസ് പറഞ്ഞു.

cmsvideo
  സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
  അതേ കാറിൽ തിരിച്ച് തമ്പാനൂരിൽ

  അതേ കാറിൽ തിരിച്ച് തമ്പാനൂരിൽ

  ദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചത്. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞ് കളഞ്ഞെന്നും പോലീസ് വ്യക്തമാക്കി.

  English summary
  Amboori murder case: Revealed habeas corpus petition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X