കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നുള്ള അവസാന സംഘവും എത്തി, അറഫ സംഗമം 3 ന്

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: ഒരു വര്‍ഷത്തെ കാത്തിരിപ്പിനിനൊടുവില്‍ ഹജ്ജ്് കര്‍മ്മത്തിന്റെ അവസാന നിമിഷങ്ങളിലേയ്ക്ക് മക്ക നഗരം അടുക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ മിനായിലേയ്്ക്ക് ഒഴുകിയെത്തുകയാണ്. അറഫ സംഗമത്തിന് മുന്നോടിയായാണ് തമ്പുകളുടെ നഗരമായ മിനായില്‍ ഹാജിമാര്‍ എത്തുന്നത്.

വെള്ളിയാഴ്ച മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം പുണ്യദിനമായിട്ടാണ് കണക്കാക്കാറ്. ഇത്തവണ അറഫ ദിനം വെള്ളിയാഴ്ചയാണെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരാണ് ഹജ്ജിലെ നാലില്‍ ഒരു ശതമാനം ഹാജിമാരും. തിങ്കളാഴ്ചയോടെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാവുന്നത്.

Mecca

കേരളത്തില്‍ നിന്നുള്ള ഇവസാന സംഘം തീര്‍ത്ഥാടകരും മക്കയിലെത്തി. 789 പേരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മക്കയില്‍ എത്തിയത്. ഒക്ടോബര്‍ 20 ഓടെ തന്നെ ഹാജിമാര്‍ മടങ്ങും. മക്കയില്‍ നിന്നുള്ള അവസാന സംഘം നവംബര്‍ മൂന്നിനാണ് എത്തുക.

ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് എല്ലവിധ സഹായങ്ങളും നല്‍കുന്നതിന് പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വോളണ്ടിയര്‍മാരും ഉണ്ട്. ഹജ്ജ്, ഉംറ വിസ നിയമങ്ങള്‍ സൗദി കര്‍ശനമാക്കിയതിനാല്‍ തന്നെ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

English summary
Arafat Day, when Hajis stand in prayer on the plains of Arafat near Makkah at the peak of the annual pilgrimage, will be on Friday, Oct. 3.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X