കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇനി മഴ പെയ്യും? പെയ്തില്ലെങ്കില്‍ പിണറായി പെയ്യിക്കും!എങ്ങനെയെന്നറിയണോ?

സംസ്ഥാനത്ത് വരള്‍ച്ച കടുത്തതോടെ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃത്രിമമായി മഴ പെയ്യിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം നൂറ്റാണ്ടുകളുടെ വരള്‍ച്ചയിലേക്ക് കടന്നതോടെ മഴ പെയ്യിക്കാനുള്ള സാങ്കേതിക വിദ്യ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് വരള്‍ച്ച കടുത്തതോടെ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃത്രിമമായി മഴ പെയ്യിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു.

സംസ്ഥാനത്തെ വരള്‍ച്ചാ പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ഒരുങ്ങുന്നത്. ഇതിന്‍റെ സാധ്യതകളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പിണറായി പറയുന്നു.

 വരള്‍ച്ച രൂക്ഷം

വരള്‍ച്ച രൂക്ഷം

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതോടെയാണ് കൃത്രിമമഴയെ കുറിച്ച് ആലോചിക്കുന്നത്. വരള്‍ച്ച നേരിടാന്‍ മനുഷ്യ സഹജമായ എല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേരളത്തിലെ വരള്‍ച്ചയ്ക്ക് കാരണം സംസ്ഥാന സര്‍ക്കാരല്ലെന്നും അദ്ദേഹം. വരള്‍ച്ച നേരിടുന്നതിന് മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

 കാലാവസ്ഥാ റിപ്പോര്‍ട്ട്

കാലാവസ്ഥാ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ കുറഞ്ഞതാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ സൂര്യാതാപത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പല ഭാഗങ്ങളിലും കുടുവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്.

 എങ്ങനെ മഴപെയ്യും

എങ്ങനെ മഴപെയ്യും

കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ധാരാളം മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്ഥയിലാണ് ക്ലൗഡ് സീഡിങ് പ്രയോഗിക്കുന്നത്. മേഘപടലങ്ങളിലെ നീരാവിയെ രാസ വസ്തുക്കളുടെ സഹായത്തോടെ ഘനീഭവിപ്പിച്ച് ജലത്തുള്ളികളാക്കി മാറ്‌റുന്നതാണ് ക്ലൗഡ് സീഡിങ്.

 രാസ വസ്തുക്കളുടെ സഹായത്തോടെ

രാസ വസ്തുക്കളുടെ സഹായത്തോടെ

കൃത്രിമമായി മഴപെയ്യിക്കുന്നതിന് ആദ്യം വേണ്ടത് ചിതറി കിടക്കുന്ന മേഘങ്ങളെ ഒന്നിപ്പിക്കലാണ്. ഇതിനായി ചില രാസ വസ്തുക്കള്‍ ഉപയോഗിക്കും. അങ്ങനെ ചിതറിക്കിടക്കുന്ന മേഘങ്ങള്‍ ഒന്നിക്കും. അതിനു ശേഷം യൂറിയ, അമോണിയം നൈട്രേറ്റ്, കാല്‍സ്യം ക്ലോറൈഡ് തുടങ്ങിയ രാസ വസ്തുക്കള്‍ ഉപയോഗിച്ച് മോഘങ്ങളില്‍ ജലകണങ്ങള്‍ക്ക് രൂപം നല്‍കും. അവസാനം ഈ ജലകണങ്ങള്‍ക്ക് വലിപ്പവും ഭാരവും നല്‍കി താഴേക്ക് പതിപ്പിക്കുന്നു. ഇതിനായി സില്‍വര്‍ അയഡൈഡ്, ഡ്രൈ ഐസ് എന്നിവ ഉപയോഗിക്കുന്നു.

 രാസവസ്തുക്കള്‍ വിതറുന്നത്

രാസവസ്തുക്കള്‍ വിതറുന്നത്

ഭൂമിയില്‍ നിന്ന് 12000 അടി ഉയരത്തിലുള്ള 2000 മീറ്റര്‍ കനവും ആറ് കിലോ മീറ്റര്‍ നീളവുമുള്ള മേഘപടലങ്ങളാണ് കൃത്രിമ മഴപെയ്യിക്കാന്‍ ഉത്തമമെന്ന് ശാസ്ത്രജഞന്മാര്‍ പറയുന്നു. റഡാറുകളുടെ സഹായത്തോടെയാണ് മേഘങ്ങളെ കണ്ടെത്തുന്നത്. വിമാനത്തിന്റെ സഹായത്തോടെയോ റോക്കറ്റ് ഉപയോഗിച്ചോ ആണ് മേഘപാളികളില്‍ രാസ വസ്തുക്കള്‍ വിതറുന്നത്.

English summary
artificial rain in kerala, pinarayi says about cloud seeding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X