കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'' ആ വീഡിയോ കാണുമ്പോള്‍ കണ്ണ് നിറയാറുണ്ട്..'' ആരോഗ്യ പ്രവർത്തകർക്കൊപ്പം ഫഹദും മഞ്ജുവും ജയറാമും

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാലിനും മമ്മൂട്ടിക്കും പിറകെ കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സിനിമാ രംഗത്ത് നിന്ന് കൂടുതല്‍ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്ത്. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ജി വേണുഗോപാല്‍, ജയറാം, കാളിദാസ് എന്നിവരാണ് വിഷുവിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജ അടക്കമുളളവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ താരങ്ങള്‍ക്കൊപ്പം പങ്കെടുത്തു.

പറഞ്ഞാല്‍ തീരാത്ത നന്ദിയാണ് ആരോഗ്യ പ്രവര്‍ത്തകരോട് ഉളളത് എന്ന് വീഡിയോ സന്ദേശത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞു. ഇത്രയും മാത്രമേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്നുവല്ലോ എന്ന കുറ്റബോധമുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഏത് തരത്തിലും സഹായിക്കാന്‍ തയ്യാറാണ് എന്നും താരം അറിയിച്ചു. കൊവിഡ് രോഗം ഭേദമായി ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകുന്ന വീഡിയോ കാണുമ്പോള്‍ കണ്ണ് നിറയാറുണ്ട് എന്നും ഫഹദ് പറഞ്ഞു.

Corona

വീട്ടിലിരിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിനും മറ്റുളള ആളുകളുടെ ആരോഗ്യത്തിനും നല്ലത്. താന്‍ വര്‍ഷത്തില്‍ 300 ദിവസം പോലും വീട്ടിലിരിക്കാത്ത ആളാണ്. എന്നാല്‍ ഇപ്പോള്‍ സമയം തികയാത്ത അവസ്ഥയാണെന്നും ഫഹദ് പറഞ്ഞു. മഞ്ജു വാര്യര്‍ പാട്ട് പാടിക്കൊണ്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകര്‍ന്ന്. മഞ്ജു തന്നെ പാടി അഭിനയിച്ച ചെമ്പഴുക്ക ചെമ്പഴുക്ക എന്ന പാട്ടാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാടിയത്.

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മഹത്തായ സേവനമാണ് കേരളത്തിന് നല്‍കുന്നത് എന്നും ഇതിന് നാട് കടപ്പെട്ടിരിക്കും എന്നും മഞ്ജു പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് തങ്ങള്‍ക്ക് മനസമാധാനത്തോടെ ഇരിക്കാന്‍ സാധിക്കുന്നത് എന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കാസര്‍കോട് മുതല്‍ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് നടന്‍ ജയറാം പറഞ്ഞു. വീഡിയോ വഴി ആരോഗ്യ പ്രവര്‍ത്തകരമായി സംവദിച്ച ഗായകന്‍ വേണുഗോപാല്‍ അവര്‍ക്ക് വേണ്ടി ഇഷ്ടഗാനങ്ങളും ആലപിച്ചു. കൊവിഡ് അവബോധത്തിന് വേണുഗോപാല്‍ തയ്യാറാക്കിയ സംഗീത ആല്‍ബം ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താരങ്ങള്‍ നല്‍കിയ മാനസിക പിന്തുണയ്ക്ക് മന്ത്രി നന്ദി അറിയിച്ചു. വിവിധ ആശുപത്രികളില്‍ നിന്നായി 350 ആരോഗ്യ പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്.

English summary
Artists comes in support of health workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X