കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസന വിരോധികളല്ലെന്നു തെളിയിക്കാന്‍ എല്‍ഡിഎഫ് പ്രകടനപത്രിക, ഓരോ മണ്ഡലത്തിനും പ്രത്യേകം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുപക്ഷം വികസന വിരോധികളാണ് എന്നാണു പൊതുവേയുള്ള ചീത്തപ്പേര്. വര്‍ഷങ്ങള്‍ക്കു മുന്‍പു ട്രാക്ടറിനേയും കന്പ്യൂട്ടറിനേയും എതിര്‍ത്തു നടത്തിയ സമരങ്ങള്‍ ഇന്നും ഇടതുപക്ഷത്തിനെതിരെ എതിരാളികള്‍ ആയുധമാക്കുന്നു. എടുത്തു ചാടിയുള്ള യന്ത്രവത്കരണത്തിനെയാണ് എതിര്‍ത്തിരുന്നത് എന്ന ന്യായം ഉര്‍ത്തിക്കാട്ടി ഇത്രയും നാള്‍ പിടിച്ചു നിന്നു. എന്നാല്‍ തെറ്റുതിരുത്തലിന്റേയോ തിരിച്ചറിവിന്റേയോ ഒക്കെ ഭാഗമായി തങ്ങള്‍ വികസന വിരോധികളല്ല എന്ന് അടിവരയിട്ടു പറയാനുള്ള തയാറെടുപ്പിലാണ് ഇടതുപക്ഷം.

CPM

നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായി തയാറാക്കുന്ന പ്രകടന പത്രികയില്‍ പഴഞ്ചന്‍ നിലപാടുകളെല്ലാം മാറ്റി, മാറുന്ന കാലത്തിനൊത്തുള്ള നിലപാടുകള്‍ ഇടതുപക്ഷം സ്വീകരിക്കുന്നു. ഒരിക്കല്‍ എതിര്‍ത്തിരുന്ന ഐടി മേഖലയോടും സ്വകാര്യ മേഖലയോടുമെല്ലാം ഒരു പരിധിവരെ സമരസപ്പെടുന്ന സമീപനമാണ് ഇടതുപക്ഷം പ്രകടനപത്രികയില് സ്വീകരിക്കുന്നത്. യുവാക്കള്‍ക്കും കാര്‍ഷിക മേഖയല്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രകടന പത്രികയാണ് ഇടതുപക്ഷം അവതരിപ്പിക്കാനൊരുങ്ങുന്നത്.

ഐടി രംഗത്തായാലും കാര്‍ഷിക രംഗത്തായാലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ യുവാക്കള്‍ക്കു വലിയ പരിഗണന നല്‍കുന്നു. എല്ലാ മേഖലയിലും ആധുനി സാങ്കേതിക വിദ്യകളേയും സ്വകാര്യ നിക്ഷേപത്തേയും ഇടതുപക്ഷം സ്വാഗതം ചെയ്യുന്നുമുണ്ട്. ഐടി രംഗത്തു നിന്ന് കൂടുതല്‍വരുമാനം സൃഷ്ടിക്കുക, ഐടി രംഗത്തെ കയറ്റുമതിയും തൊഴില്‍ സാധ്യതകളും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണു മുന്നോട്ടുവെയ്ക്കുന്നത്. സര്‍ക്കാര്‍ മേഖലയുടെ പ്രധാന്യം കുറയ്ക്കാതെ തന്നെ സ്വകാര്യ മേഖലയിലെ ഐടി സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

CPM i

.കാര്‍ഷിക മേഖലയില്‍ യന്ത്രവത്കൃത സാങ്കേതികവിദ്യാധിഷ്ഠിതമായ വികസനമാണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത്. ബയോടെക്‌നോളജിക്കും വിനോദ സഞ്ചാര വികസനത്തിനും പ്രാധാന്യം നല്‍കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക നിധി രൂപീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുന്നു. സ്വകാര്യവത്കരണത്തെ നഖശിഖാന്തം എതിര്‍ത്തവര്‍ നിലപാടുമാറ്റുമ്പോള്‍ അത് അന്ധമായ തീരുമാനമാകാതിരിക്കാനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

മുന്‍ നിലപാടുകളില്‍ വിട്ടു വീഴ്ചയ്ക്കു തയാറായി സ്വകാര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിക്കുന്നു. സ്വകാര്യ സംരഭകരെ സര്‍വ്വമേഖലയിലേക്കും ക്ഷണിക്കുമ്പോഴും അവയെല്ലാം വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിരിക്കുമെന്നും ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക വ്യക്തമാക്കുന്നുണ്ട്.

CPM2

പ്രാദേശികമായ വികസന പ്രശ്‌നങ്ങള്‍ക്കു പരിഗണന നല്‍കുന്ന രീതിയും ഇടതുപക്ഷം ആവിഷ്‌കരിക്കുന്നു. സംസ്ഥാനത്തിനൊട്ടാകെ ഒരൊറ്റ പ്രകന പത്രിക എന്ന രീതിയില്‍ നിന്നു മാറി മണ്ഡലാടിസ്ഥാനത്തില്‍ പ്രകടന പത്രികകള്‍ തയാറാക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതിലൂടെ ഓരോ മണ്ഡലത്തിന്റേയും വികസന പ്രശ്‌നങ്ങളും ആവശ്യകതകളും പ്രത്യേകം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുപക്ഷം തയാറെടുക്കുന്നത്.

സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന്റെ ഭാഗമായി അവതരിപ്പിച്ച നയസമീപന രേഖ അടിസ്ഥാനമാക്കിയാണ് എല്‍ഡിഎഫിന്റെ പൊതു പ്രകടന പത്രികയ്ക്കു രൂപം നല്‍കുന്നത്. ഇതിനു പുറമേ അതാതു മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിച്ചു പ്രാദേശീകമായ പ്രകടന പത്രികള്‍ക്കും മുന്നണി രൂപം നല്‍കുന്നു. ഇതിലൂടെ കൂടുതല്‍ ജനകീയമായ പ്രശ്‌നങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകും എന്നു മുന്നണി നേതൃത്വം കണക്കുകൂട്ടുന്നു.

English summary
Kerala Assembly Election 2016: LDF Election manifesto will be path changing one-report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X