പുതിയ ഷൂ വാങ്ങിച്ചു... അടിഭാഗം മുറിച്ചു, അതിനുള്ളില്‍... വിഷ്ണു പള്‍സര്‍ സുനിക്ക് വേണ്ടി ചെയ്തത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷായേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ വന്ന വാര്‍ത്ത. ഒരു ടെലിഫോണ്‍ സംഭാഷണം പുറത്താവുകയും ചെയ്തു. അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത് വന്നത്. ആ ഫോണ്‍ വിളികളില്‍ പലതും പള്‍സര്‍ സുനി തന്നെ നടത്തിയവ ആയിരുന്നു.

പള്‍സര്‍ സുനിക്ക് ജയിലില്‍ നിന്ന് എങ്ങനെ ഫോണ്‍ ലഭിച്ചു എന്നതാണ് നിര്‍ണായകമായ ചോദ്യം. ജയിലില്‍ തടവുപുള്ളികള്‍ക്കായി സ്ഥാപിച്ച കോയിന്‍ ഫോണില്‍ നിന്നായിരുന്നു പള്‍സര്‍ സുനി വിളിച്ചത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ ആ സത്യവും വെളിപ്പെട്ടുകഴിഞ്ഞു. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചുകൊടുത്തത് വിഷ്ണു തന്നെ ആയിരുന്നു. എവിടെ നിന്ന്, എങ്ങനെ... എപ്പോള്‍?

മൊബൈല്‍ കൊടുത്തത് വിഷ്ണു തന്നെ

മൊബൈല്‍ കൊടുത്തത് വിഷ്ണു തന്നെ

പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് സഹതടവുകാരന്‍ വിഷ്ണു തന്നെയാണ് എന്ന് തെളിഞ്ഞുകഴിഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ഉള്ള വിഷ്ണു ഇക്കാര്യം സമ്മതിച്ചു.

പുതിയ ഷൂ വാങ്ങി

പുതിയ ഷൂ വാങ്ങി

പള്‍സര്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കാന്‍ ചില്ലറ കാര്യങ്ങളൊന്നും അല്ല വിഷ്ണു ചെയ്തത്. അതിന് വേണ്ടി പുതിയ ഒരു ഷൂ തന്നെ വാങ്ങി. അതില്‍ ഒളിപ്പിച്ചാണ് ജയിലില്‍ എത്തിച്ചത്.

അടിവശം കീറി ഒളിപ്പിച്ചു

അടിവശം കീറി ഒളിപ്പിച്ചു

പുതിയ ഷൂവിന്റെ അടിവശം കീറി മാറ്റി. എന്നിട്ട് അതിനടിയില്‍ ഫോണ്‍ ഒളിപ്പിച്ചു. ഒരു സംശയത്തിനും ഇടവരുത്താതെ സന്ദര്‍ശകനായി എത്തി ഷൂ കൈമാറുകയായിരുന്നു എന്നാണ് വിവരം.

ഫോണ്‍ ഗള്‍ഫില്‍ നിന്ന്

ഫോണ്‍ ഗള്‍ഫില്‍ നിന്ന്

ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന ഫോണ്‍ ആണ് വിഷ്ണു സുനിക്ക് നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്ന് എടുത്ത സിം കാര്‍ഡും ഇതോടൊപ്പം നല്‍കി.

എല്ലാം ഈ ഫോണ്‍ വഴി

എല്ലാം ഈ ഫോണ്‍ വഴി

പിന്നീട് ഈ ഫോണ്‍ വഴിയായിരുന്നു സുനിയുടെ നീക്കങ്ങളെല്ലാം തന്നെ. ദിലീപിന്റെ സഹായി അപ്പുണ്ണിയേയും നടനും സംവിധായകനും ആയ നാദിര്‍ഷായെ വിളിച്ചതും എല്ലാം ഈ ഫോണില്‍ നിന്ന് നേരിട്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണ്‍ കണ്ടെത്തി

ഫോണ്‍ കണ്ടെത്തി

പള്‍സര്‍ സുനി ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും ജയിലില്‍ നിന്ന് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരും. ഈ ഫോണില്‍ നിന്ന് സുനി ആരെയെല്ലാം വിളിച്ചിട്ടുണ്ട് എന്നതും നിര്‍ണായകമാകും.

മൊഴികളില്‍ വൈരുദ്ധ്യം

മൊഴികളില്‍ വൈരുദ്ധ്യം

എന്നാല്‍ മൊബൈല്‍ ഫോണ്‍ എങ്ങനെ ജയിലില്‍ എത്തിച്ചു എന്ന കാര്യത്തില്‍ പള്‍സര്‍ സുനി പറയുന്നതും വിഷ്ണു പറയുന്നതും തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. എന്തായാലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു.

വിളിച്ചതെല്ലാം സുനിയോ?

വിളിച്ചതെല്ലാം സുനിയോ?

വിഷ്ണു എന്ന ഒരാള്‍ വിളിച്ചു എന്നാണ് ദിലീപിന്റേയും നാദിര്‍ഷായുടേയും പരാതിയില്‍ പറയുന്നത്. എന്നാല്‍ ജയിലില്‍ നിന്ന് ഇവരെ വിളിച്ചത് മുഴുവന്‍ പള്‍സര്‍ സുനി തന്നെ ആയിരുന്നു എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദിലീപിന് എല്ലാം അറിയാമെന്ന്

ദിലീപിന് എല്ലാം അറിയാമെന്ന്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് എല്ലാം അറിയാം എന്നാണ് സുനി ഒടുവില്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത് എന്നായിരുന്നു സുനി ആദ്യം പറഞ്ഞിരുന്നത്.

നിര്‍ണായകമായ ദിവസങ്ങള്‍

നിര്‍ണായകമായ ദിവസങ്ങള്‍

മലയാള സിനിമയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദിവസങ്ങളാണ് കടന്നുപോടുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ കേസിന്റെ സത്യാവസ്ഥ പുറത്ത് വന്നേക്കും.

English summary
Attack Against Actress: How Pulsar Suni got mobile phone in Jail?
Please Wait while comments are loading...