ദിലീപ് ജീവനോടിരിക്കാന്‍ ചിലര്‍ക്ക് താത്പര്യമില്ലെന്ന്! ദിലീപിനും താത്പര്യം ജയിലിനോട്? ദുരൂഹ ആക്രമണം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നും ഇല്ല. റിമാന്‍ഡ് കാലാവധി നീട്ടിയ സാഹചര്യത്തില്‍ ദിലീപ് അടുത്ത ദിവസം വീണ്ടും ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.

എന്നാല്‍ സ്ഥിരം ദിലീപ് വിമര്‍ശകനായ സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി പറയുന്നത് കേട്ടാല്‍ ആരായാലും അമ്പരക്കും. ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതില്‍ സുരക്ഷ പ്രശ്‌നം ഉണ്ട് എന്നാണ് പോലീസും പറയുന്നത്. പക്ഷേ പല്ലിശ്ശേരി പറയുന്നത് അതുക്കും മേലെയാണ്.

അഭ്രലോകം എന്ന തന്റെ പംക്തിയിലാണ് ഇക്കാര്യവും പല്ലിശ്ശേരി പറയുന്നത്. ദിലീപിന്റെ ശത്രുക്കളെ കുറിച്ചാണത്...

ദിലീപിന് ഭീഷണി ഉണ്ടാകും?

ദിലീപിന് ഭീഷണി ഉണ്ടാകും?

തന്റെ പംക്തിയില്‍ ദിലീപിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ആണ് പല്ലിശ്ശേരി ഇങ്ങനെ പറയുന്നത്. ദിലിപീന് ഭീഷണി ഉണ്ടാകും? എന്നാണ് തലക്കെട്ട്.

ദുരൂഹമായ ആക്രമണം

ദുരൂഹമായ ആക്രമണം

ദിലീപ് ജയിലിലാണെങ്കില്‍ കോടതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ദുരൂഹമായ ഒരു ആക്രമണം മുന്നില്‍ കണ്ടുകൊണ്ടാണ് എന്നാണ് പല്ലിശ്ശേരിയുടെ കണ്ടെത്തല്‍. നിസ്സാരനായ ഒരു വ്യക്തിയല്ല ദിലീപ് എന്നും പറയുന്നുണ്ട്.

പ്രശസ്ത-കുപ്രശസ്ത രംഗങ്ങളില്‍

പ്രശസ്ത-കുപ്രശസ്ത രംഗങ്ങളില്‍

പല പ്രശസ്ത-കുപ്രശസ്ത രംഗങ്ങളില്‍ സാന്നിധ്യമുള്ള ആളാണ് ദിലീപ് എന്നതാണ് ആക്ഷേപം. സാന്നിധ്യം മാത്രമല്ല, സാമീപ്യവും ഉണ്ടത്രെ.

പല വമ്പന്‍മാരിലേക്കും

പല വമ്പന്‍മാരിലേക്കും

ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ പല രഹസ്യങ്ങളും പുറത്ത് വരും എന്നും അതൊരുപക്ഷേ പല വമ്പന്‍മാരിലേക്കും നീണ്ടേക്കാം എന്നും പല്ലിശ്ശേരി പറയുന്നു. എന്നാല്‍ ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നതിന് പല്ലിശ്ശേരിക്ക് കൃത്യമായ ഉത്തരങ്ങള്‍ ഒന്നും ഇല്ല.

ദിലീപ് ജീവനോട് ഇരിക്കുന്നത്

ദിലീപ് ജീവനോട് ഇരിക്കുന്നത്

അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോട് ഇരിക്കുന്നത് താത്പര്യമില്ലേ്രത എന്നും പറഞ്ഞുവയ്ക്കുന്നുണ്ട് പല്ലിശ്ശേരി. അക്കാര്യം ദിലീപിനും മനസ്സിലായിട്ടുണ്ട് എന്നാണ് പല്ലിശ്ശേരിയുടെ കണ്ടെത്തല്‍.

സുരക്ഷിതം ജയില്‍ തന്നെ

സുരക്ഷിതം ജയില്‍ തന്നെ

ജാമ്യം കിട്ടി പുറത്ത് പോകുന്നതിനേക്കാള്‍ സുരക്ഷിതം ജയില്‍ തന്നെ ആണ് എന്നതാണ് പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം. അടുത്ത ദിവസം ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതോടെ പല്ലിശ്ശേരിയുടെ ഈ വാദം പൊളിയും എന്ന് ഉറപ്പാണ്.

സ്വര്‍ണ വ്യാപാരിയോ... അതാര്?

സ്വര്‍ണ വ്യാപാരിയോ... അതാര്?

ജയിലില്‍ ദിലീപിനെ കാണാന്‍ ഒരു സ്വര്‍ണ വ്യാപാരി എത്തി എന്നതാണ് അടുത്ത ആരോപണം. അന്വേഷണം ആ വ്യാപാരിയിലേക്കും നീളുന്നതായി പല്ലിശ്ശേരിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ടത്രെ!

ക്രെഡിറ്റ് മുഴുവന്‍ മുഖ്യമന്ത്രിക്ക്

ക്രെഡിറ്റ് മുഴുവന്‍ മുഖ്യമന്ത്രിക്ക്

ദിലീപിന്റെ അറസ്റ്റും കേസിന്റെ പുരോഗതിയും എല്ലാം മുഖ്യമന്ത്രിയുടെ ക്രെഡിറ്റില്‍ ആണ് പല്ലിശ്ശേരി ചേര്‍ക്കുന്നത്. എത്ര വലിയവനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ഇളവും നല്‍കേണ്ടെന്നാണത്രെ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യവും പറയുന്നത് പല്ലിശ്ശേരി തന്നെയാണ്.

സത്യത്തിന്റെ മുഖം

സത്യത്തിന്റെ മുഖം

സത്യത്തിന്റെ മുഖം എത്ര വികൃതമായാലും അത് കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാണ് പല്ലിശ്ശേരി തന്റെ പംക്തി അവസാനിപ്പിക്കുന്നത്. പല്ലിശ്ശേരിയുടെ വാദങ്ങളില്‍ എത്രത്തോളം സത്യമുണ്ട് എന്നത് സംശയത്തിന്റെ നിഴലില്‍ തന്നെയാണ്.

പിന്തുടര്‍ന്ന് ആക്രമണം

പിന്തുടര്‍ന്ന് ആക്രമണം

ദിലീപിനെ പിന്തുടര്‍ന്ന് ആക്രമിക്കുന്നത് പോലെ ആണ് ഇപ്പോള്‍ പല്ലിശ്ശേരിയുടെ എഴുത്ത് എന്ന് പറയേണ്ടിവരും. നടി ആക്രമിക്കപ്പെട്ടതിന് ശേഷം പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമ മംഗളം ലക്കങ്ങളിലും പല്ലിശ്ശേരി ദിലീപിനെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കുക തന്നെ ആയിരുന്നു.

English summary
Attack Against Actress: Pallissery says about why police concern about Dileep's security
Please Wait while comments are loading...