തറപ്പെണ്ണുങ്ങളുടെ തനിനിറം പുറത്ത് കാട്ടുമെന്ന് പിസി ജോർജ്ജ്, വനിത കമ്മീഷനെതിരെ പറഞ്ഞത്...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോട്ടയം: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചും ദിലീപിനെ പിന്തുണച്ചും പരസ്യമായി രംഗത്തെത്തിയ ഒരേയൊരു രാഷ്ട്രീയ നേതാവേ കേരളത്തില്‍ ഉണ്ടാവൂ. പൂഞ്ഞാര്‍ പുലിയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പിസി ജോര്‍ജ്ജ് ആണ് അത്.

ദിലീപിനെ പൊളിച്ചടുക്കി വീണ്ടും പോലീസ്... ആ പറഞ്ഞതൊന്നും അല്ല. കാര്യം ഇതാണ്; മാര്‍ച്ചില്‍ സംഭവിച്ചത്

എന്നാല്‍ ജോര്‍ജ്ജിന്റെ അതിരുവിട്ട അധിക്ഷേപങ്ങള്‍ കണ്ട് നില്‍ക്കാന്‍ വനിത കമ്മീഷന്‍ തയ്യാറല്ല. ജോര്‍ജ്ജിനെതിരെ പരാതിയൊന്നും ഇല്ലെങ്കിലും സ്വമേധയാ കേസ് എടുക്കാന്‍ വനിത കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

പക്ഷേ വനിത കമ്മീഷനെ പോലും അധിക്ഷേപിക്കുന്ന നിലപാടാണ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അത്തരത്തിലാണ് പദ പ്രയോഗങ്ങള്‍. മാതൃഭൂമി ഡോട്ട് കോമിനോട് പിസി ജോര്‍ജ്ജ് പറഞ്ഞത് ഇതൊക്കെയാണ്....

ഉള്ളി കിട്ടിയാല്‍ കരയാം

ഉള്ളി കിട്ടിയാല്‍ കരയാം

നടിയെ അധിക്ഷേപിച്ച സംഭവത്തില്‍ തനിക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച വനിത കമ്മീഷനേയും അധിക്ഷേപിച്ചാണ് പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്. വനിത കമ്മീഷന്‍ എന്ന് കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്‍പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു എന്നൊക്കെ ആണ് പിസി ജോര്‍ജ്ജ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്.

വനിതകളുടെ കാര്യം

വനിതകളുടെ കാര്യം

വനിത കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടത്. അങ്ങനെ നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടാം എന്നും ജോര്‍ജ്ജ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാന്റിന്റെ സിബ്ബ് ഊരി അപമാനിച്ചവന്‍

പാന്റിന്റെ സിബ്ബ് ഊരി അപമാനിച്ചവന്‍

പട്ടികജാതിക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച മന്ത്രിയുടെ ഭര്‍ത്താവിനെതിരേയും സമരം ചെയ്യുന്ന നഴ്‌സുമാരെ പാന്റിന്റെ സിബ് ഊരി അപമാനിച്ച ആള്‍ക്കെതിരേയും ആദ്യം കേസ് എടുക്കണം. അങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്തിട്ട് ഇങ്ങോട്ട് വന്നാല്‍ മതി എന്നാണ് പിസി പറയുന്നത്.

സൗകര്യമുണ്ടെങ്കില്‍

സൗകര്യമുണ്ടെങ്കില്‍

വനിത കമ്മീഷന് പുല്ലുവില കല്‍പിക്കുന്നത് പോലെ ആണ് അടുത്ത പ്രതികരണ. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍, സൗകര്യമുള്ള ദിസവമാണെങ്കില്‍ പോകും എന്നാണ് പ്രതികരണം.

തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുന്നു

തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുന്നു

പാവപ്പെട്ട പുരുഷന്‍മാര്‍ക്കും ഇവിടെ ജീവിക്കണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ ചില തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ് എന്നും പിസി ആരോപിക്കുന്നുണ്ട്. എല്ലാ അവളുമാരുടേയും സ്വഭാവം തെളിവ് വച്ച് വിശദീകരിക്കും എന്നാണ് ഭീഷണി.

അവളുമാരുടെ തനിനിറം

അവളുമാരുടെ തനിനിറം

അങ്ങനെയുള്ള തറപ്പെണ്ണുങ്ങളുടെ തനിനിറം കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നതിലൂടെ പുറത്തുകൊണ്ടുവരും എന്ന ഭീഷണിയും പിസി ജോര്‍ജ്ജ് മുഴക്കുന്നുണ്ട്. ആരെയാണ് ജോര്‍ജ്ജ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ജോര്‍ജ്ജിന്റെ പല പ്രതികരണങ്ങള്‍ക്കെതിരേയും സ്ത്രീകള്‍ നേരത്തെ രംഗത്ത് വന്നിട്ടുണ്ട്.

മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കൈയ്യിലിരിപ്പ്

മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കൈയ്യിലിരിപ്പ്

മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കൈയ്യിലിരിപ്പ് പറയാം എന്നതിനാല്‍ വനിത കമ്മീഷനില്‍ വരുന്നത് തനിക്ക് ഇഷ്ടമാണ് എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കമ്മീഷന് മുന്നിലാകുമ്പോള്‍ പേര് വച്ച് തന്നെ പറയാം എന്നും പിസി ജോര്‍ജ്ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിട്ടുണ്ട്.

നടിയുടെ കാര്യത്തില്‍ 100 ശതമാനം ബോധ്യം

നടിയുടെ കാര്യത്തില്‍ 100 ശതമാനം ബോധ്യം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും പിസി ജോര്‍ജ്ജ് ഉറച്ച് നില്‍ക്കുകയാണ്. 100 ശതമാനം ബോധ്യത്തോടെയാണ് ഓരോ പരാമര്‍ശങ്ങളും നടത്തിയിട്ടുള്ളത് എന്നാണ് ജോര്‍ജ്ജ് പറയുന്നത്.

വായിച്ച് മനസ്സിലാക്കിയാല്‍ കമ്മീഷന് നല്ലത്

വായിച്ച് മനസ്സിലാക്കിയാല്‍ കമ്മീഷന് നല്ലത്

ആക്രമിക്കപ്പെട്ട നടിയുടെ പേര് താന്‍ പറഞ്ഞിട്ടില്ല. പറഞ്ഞത് മുഴുവന്‍ കേസ് അന്വേഷണത്തിലെ പാളിച്ചകളാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ വനിത കമ്മീഷന് നല്ലത് എന്നും പിസി ജോര്‍ജ്ജ് പറയുന്നത്.

കമ്മീഷന്റെ വിവരക്കേട്

കമ്മീഷന്റെ വിവരക്കേട്

പ്രബലര്‍ സ്ത്രീത്വത്തെ അപമാനിക്കരുത് എന്ന വനിത കമ്മീഷന്റെ പരാമര്‍ശം വിവരക്കേടാണ് എന്നും പിസി ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. ജോര്‍ജ്ജിനോട് വനിത കമ്മീഷന്‍ എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണാം.

കുടുംബ കാര്യം

കുടുംബ കാര്യം

തന്റെ വീട്ടുകാര്യവും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. തനിക്ക് ഭാര്യയും അമ്മയും മകളും പെങ്ങളും ഉണ്ട്. എല്ലാ മനുഷ്യരും അമ്മമായെ ബഹുമാനിക്കുന്നവരാണ്. അമ്മമാരെ കുറിച്ച് വല്ലതും പറഞ്ഞാല്‍ കൊന്നുകളയാന്‍ പോലും മടിക്കില്ലെന്നും ജോര്‍ജ്ജ് പറയുന്നു.

ആ സ്ത്രീകളുടെ ഗുണവതികാരം

ആ സ്ത്രീകളുടെ ഗുണവതികാരം

സ്ത്രീത്വത്തെ അപമാനിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് അടുത്ത വാചകം തന്നെ ഞെട്ടിക്കുന്നതാണ്. അപമാനിക്കപ്പെടാന്‍ നടക്കുന്ന സ്ത്രീകളുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ച് കാര്യമില്ലെന്ന എന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. ഏറ്റവും ഒടുവില്‍, എല്ലാ നടപടികളോടും സഹകരിക്കുമെന്നും പറയുണ്ട് പിസി ജോര്‍ജ്ജ്.

English summary
Attack against actress: PC George against Woman's Commission. Woman's commission earlier ordered to register case against PC George.
Please Wait while comments are loading...