നടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്; ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ താരം ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

  കേസില്‍ ദിലീപ് ഇപ്പോള്‍ ജാമ്യത്തില്‍ ആണ് ഉള്ളത്. അതിനിടയ്ക്ക് ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന രീതിയില്‍ ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചാണോ ചോദ്യം ചെയ്യല്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

  എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വേണ്ടി മാത്രമാണ് ചോദ്യം ചെയ്യുന്നത് എന്ന വിവരം മാത്രമാണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്. ദിലീപിനൊപ്പം മാനേജര്‍ അപ്പുണ്ണിയേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേരളത്തെ ഇറക്കി മറിച്ച കേസില്‍ ഇനി എന്ത് സംഭവിക്കും?

  വീണ്ടും ചോദ്യം ചെയ്യല്‍

  വീണ്ടും ചോദ്യം ചെയ്യല്‍

  നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുകയാണ്. 86 ദിവസം ജയിലില്‍ കിടന്നതിന് ശേഷം ആയിരുന്നു ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ചാമത്തെ ഹര്‍ജിയില്‍ ആയിരുന്നു ദിലീപിന് ജാമ്യം കിട്ടിയത്.

  ജാമ്യ വ്യവസ്ഥ ലംഘിച്ചോ?

  ജാമ്യ വ്യവസ്ഥ ലംഘിച്ചോ?

  കര്‍ശന വ്യവസ്ഥകളോടെ ആയിരുന്നു ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ജാമ്യ വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

  ലംഘിച്ചാല്‍ അകത്താകും

  ലംഘിച്ചാല്‍ അകത്താകും

  ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാകും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാവുകയും വീണ്ടും ജയിലില്‍ കിടക്കുകയും വേണ്ടി വരും. എന്നാല്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് അത്തരം നീക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

   റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ?

  റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ?

  ദിലീപ് ജാമ്യ വ്വസ്ഥകള്‍ ലംഘിച്ചതായി പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും അത് കോടതിയില്‍ സമര്‍പ്പിച്ചു എന്നും ഉള്ള രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് ഇതുവരെ പരസ്യ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല എന്നതും സത്യമാണ്.

  നാദിര്‍ഷയുമായി?

  നാദിര്‍ഷയുമായി?

  ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് നടനും സംവിധായകനും അടുത്ത സുഹൃത്തും ആയ നാദിര്‍ഷയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന ആരോപണവും ഉണ്ട്. കേസില്‍ നാദിര്‍ഷ സാക്ഷിയായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആരോപണം ഉയരുന്നത്. എന്നാല്‍ നാദിര്‍ഷയെ കാണരുതെന്ന് പോലീസ് ദിലീപിന് നിര്‍ദ്ദേശം ഒന്നും നല്‍കിയിരുന്നില്ല എന്നാണ് സൂചന.

  കുറ്റപത്രം എവിടെ

  കുറ്റപത്രം എവിടെ

  ദിലീപ് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പോലീസ് സോഴ്‌സുകളെ ഉദ്ധരിച്ച് തന്നെ പുറത്ത് വന്നിരുന്നു.

  ഒന്നാം പ്രതിയോ അതോ?

  ഒന്നാം പ്രതിയോ അതോ?

  അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം ദിലീപ് രണ്ടാം പ്രതിയോ ഏഴാം പ്രതിയോ മാത്രമേ ആവുകയുള്ളൂ എന്നാണ് പറയുന്നത്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളു.

  അപ്പുണ്ണിയും ഒപ്പം

  അപ്പുണ്ണിയും ഒപ്പം

  ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനൊപ്പം മാനേജര്‍ ആയിരുന്ന അപ്പുണ്ണിയേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ ദിലീപിനെതിരെ നിര്‍ണായകമായ മൊഴി നല്‍കിയ ആളായിരുന്നു അപ്പുണ്ണി. എന്നാല്‍ അപ്പുണ്ണി ഈ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്ന കാര്യത്തില്‍ പോലീസിന് തന്നെ ഉറപ്പില്ല.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Attack Against Actress: Police again questions Dileep at Aluva Police Club. Dileep's manager Appunnu is also questioned by police.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്