കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസ്, പ്രതികള്‍ക്ക് ജാമ്യം

  • By Sruthi K M
Google Oneindia Malayalam News

ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാം പ്രതി സാബു, മൂന്നാം പ്രതി ദീപു, നാലാം പ്രതി പ്രമോദ്, അഞ്ചാം പ്രതി രാജേഷ് എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. അതേസമയം, കേസിലെ ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചില്ല.

സ്മാരകത്തിലെ പി.കൃഷ്ണപിള്ളയുടെ പ്രതിമ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തതാണെന്നും സ്മാരകം ഒാലച്ചൂട്ടുകൊണ്ട് കത്തിച്ചതാണെന്നും പ്രതികള്‍ അന്വേഷണത്തിനു മുന്‍പാകെ മൊഴി നല്‍കിയിരുന്നു. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികള്‍ കുറ്റം സമ്മതിക്കുന്നത് ആദ്യമായാണ്.

krishna-pillai

എന്നാല്‍ ഇതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. എന്തിനാണ് ഇവര്‍ ഈ കൃത്യം ചെയ്തതെന്നും ആര്‍ക്ക് വേണ്ടിയാണ് ചെയ്തതെന്നുമുള്ള സത്യങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ ലതീഷ് ബി.ചന്ദ്രന്‍ കൃത്യം നിര്‍വഹിക്കുമ്പോള്‍ സംഭവസ്ഥലത്ത് വന്നില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഈ മാസം പന്ത്രണ്ടിനായിരുന്നു പ്രതികള്‍ കീഴടങ്ങിയത്. ജില്ല വിട്ടു പോകരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

English summary
The Alappuzha Principal Sessions Court granted bail to accused with the attack on the P Krishna Pillai memorial. Bail was granted on the condition that they should not leave the district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X