കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയിന്‍ പറയുന്നത് ശുദ്ധ അസംബന്ധം; എല്ലാത്തിനും കണക്കുണ്ട്, സഹസംവിധായകരോട് മോശമായി പെരുമാറി

Google Oneindia Malayalam News

തിരുവനന്തപുരം: ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള വിഷയത്തില്‍ പ്രശ്നപരിഹാരം അനന്തമായി നീളുകയാണ്. നടന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതും ചിത്രീകരണം മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കുന്നതും സംബന്ധിച്ച് ഇരുവിഭാഗങ്ങളില്‍ നിന്നും ഉറപ്പ് നേടിയെടുക്കാന്‍ താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും വലിയ ഇടപെടലായിരുന്നു നേരത്തെ നടത്തിയിരുന്നത്.

എന്നാല്‍, പ്രശ്ന പരിഹാര ശ്രമങ്ങള്‍ക്കിടെ നടന്‍ വീണ്ടും നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്ത് വന്നത് സംഘടനെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ട് വലിച്ചു. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേനും നിലപാട് വ്യക്തമാക്കാതെ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് ഫെഫ്കയുടെ തീരുമാനമെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇപ്പോള്‍ സാഹചര്യമില്ല

ഇപ്പോള്‍ സാഹചര്യമില്ല

ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നത്തില്‍ ഫെഫ്കയ്ക്ക് ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നത്. പ്രൊഫഷണല്‍ മര്യാദകള്‍ നഗ്നമായി ലംഘിക്കപ്പെടുന്ന പ്രവണത നടന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേട്ടറിവില്ലാത്ത സംഭവം

കേട്ടറിവില്ലാത്ത സംഭവം

ആരേയും അറിയിക്കാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുക എന്നുള്ളത് കേട്ടറിവില്ലാത്ത ഒരു സംഭവമാണ്. പാക്കപ്പ് പറഞ്ഞു എന്നൊക്കെയാണ് നടന്‍ പറയുന്നത്. എന്നാല്‍ അതൊക്കെ ശുദ്ധ അസംബന്ധമാണ്. അവിടെ ഷൂട്ടിങ് നടക്കുമ്പോഴാണ് നടനെ കാണാതാവുന്നത്.

കൃത്യമായ കണക്കുകള്‍ ഉണ്ട്

കൃത്യമായ കണക്കുകള്‍ ഉണ്ട്

തന്‍റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെന്നും എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം അമ്മയുടെ ഭാരവാഹികളെ അറിയിച്ചതോടെയാണ് ഞങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്. ലൊക്കേഷനില്‍ നിന്നുള്ള വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചു. എത്ര മണിക്കൂര്‍ അദ്ദേഹം വര്‍ക്ക് ചെയ്തു എന്നതിന് കൃത്യമായ കണക്കുകള്‍ ഉണ്ടെന്നും ബി ഉണ്ണകൃഷ്ണന്‍ പറയുന്നു.

ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടില്ല

ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടില്ല

സെറ്റില്‍ സഹസംവിധായകരോട് വളരെ മോശമായിട്ടാണ് അദ്ദേഹം പെരുമാറിയത്. അത് സംബന്ധിച്ച തെളിവുകളൊക്കെ ഞങ്ങളുടെ കൈവശമുണ്ട്. അതേസമയം, പുതുതലമുറയുടെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഒരു മലയാളം ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

യോഗങ്ങള്‍

യോഗങ്ങള്‍

ഈയാഴ്ച്ച തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റേയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വാഹക സമിതി യോഗം ചേരുന്നുണ്ട്. ഷെയിന്‍ വിഷയത്തില്‍ രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപ്പെട്ടാല്‍ മതിയെന്ന നിലപാടിലാണ് ഫെഫ്കയിപ്പോള്‍.

രണ്ട് കാര്യത്തിലും

രണ്ട് കാര്യത്തിലും

ഷെയിന്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് നേരത്തെ ഫെഫ്ക മുന്‍കൈ എടുത്തിരുന്നു. അതിനിടെയാണ് നടന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയതും മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തിയത്. ഈ രണ്ട് കാര്യത്തിലും ഫെഫ്കയ്ക്ക് വലിയ എതിര്‍പ്പാണ് നടനോട് ഉണ്ടായത്.

ഖേദപ്രകടനം

ഖേദപ്രകടനം

നിര്‍മ്മാതാകള്‍ക്കെതിരേയുള്ള പ്രസ്താവനയില്‍ നടന്‍ ഫെയ്സ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയിന്‍ മാറ്റുമെന്നുമായിരുന്നു ഫിലിം ചേംബറിന്‍റെ വിശദീകരണം.

തെറ്റിദ്ധരിക്കപ്പെട്ടു

തെറ്റിദ്ധരിക്കപ്പെട്ടു

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി താരം രംഗത്തെത്തിയത്. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നായിരുന്നു നടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചത്.

മനോവിഷമം ആണോ മനോരോഗം ആണോ

മനോവിഷമം ആണോ മനോരോഗം ആണോ

അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണെന്നും ഷെയിന്‍ പറഞ്ഞു.

ക്ഷമാപണം നടത്തുന്നു

ക്ഷമാപണം നടത്തുന്നു

ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.

ക്ഷമയാണ് എല്ലാത്തിനും വലുത്

ക്ഷമയാണ് എല്ലാത്തിനും വലുത്

അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാമെന്നും ഷെയിന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

മാപ്പ് സ്വീകരിക്കുമോ

മാപ്പ് സ്വീകരിക്കുമോ

ഷെയിന്‍റെ മാപ്പ് സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് എടുക്കുന്ന തീരുമാനം വിഷയത്തില്‍ നിര്‍ണ്ണായകമാവും. 22 ന് ചേര്‍ന്ന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയും ചര്‍ച്ച ചെയ്യും.

സി.ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ ഉത്തരവെന്ന് വൈദികന്‍; വിവാദം, വിശദീകരണംസി.ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ ഉത്തരവെന്ന് വൈദികന്‍; വിവാദം, വിശദീകരണം

'18 മിനിറ്റില്‍' ബിജെപിക്കെതിരെ കത്തി കയറി രാഹുല്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നു?'18 മിനിറ്റില്‍' ബിജെപിക്കെതിരെ കത്തി കയറി രാഹുല്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നു?

English summary
b unnikrishnan on shane nigam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X