വീട്ടുമുറ്റത്ത് കാറ് മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാറ് തട്ടി ഒന്നരവയസ്സുകാരി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വീട്ടുമുറ്റത്തു നിന്ന് കാറ്മാറ്റി പാര്‍ക്ക് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ കാറ് തട്ടി ഒന്നര വയസ്സുകാരി ജാനി മരണപ്പട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

വള്ളിക്കുന്ന് അരിയല്ലൂരിലെ മാണിയം കുളത്തിനടുത്ത് താമസിക്കുന്ന പുനത്തില്‍ വികാസിന്റെയും രാഖിയുടെയും മകളാണ് ജാനി. കാര്‍ നേരത്തെ കൊണ്ടുവന്ന പാര്‍ക്ക് ചെയ്തിരുന്നത് വീട്ടുമുറ്റത്തെ പാര്‍ക്കിംഗ് ഏരിയയില്‍ അല്ലായിരുന്നു.

car

വീട്ടില്‍ നിന്ന് കാറ്മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാറ് തട്ടി മരിച്ച ഒന്നര വയസ്സുകാരി ജാനി.

തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വാഹനം പാര്‍ക്ക് ചെയ്യാനായി വീട്ടുമുറ്റത്ത് നിന്നും രണ്ടാമതും എടുക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് കാറിനു പിറകില്‍ നില്‍ക്കുന്നതു കാണാന്‍ സാധിച്ചില്ല. പൂമുഖത്തുണ്ടായിരുന്ന കുഞ്ഞീ നിരങ്ങി വന്നതാകാം വീട്ടുമുറ്റത്തേക്കെന്നു കരുതുന്നു.

ഉൾക്കടലിൽ ഭീകരാന്തരീക്ഷം; ഓഖി ആഞ്ഞടിക്കുന്നു... അഭയമില്ലാതെ കടലിൽ നീന്തി മനുഷ്യർ, നടുക്കം മാറാതെ...

English summary
Baby died in car accident while parking the car
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്